2019 മോഡല്‍ ഹ്യുണ്ടായ് ഐ20 ആക്റ്റീവ് വിപണിയില്‍

Estimated read time 1 min read

2019 മോഡല്‍ ഹ്യുണ്ടായ് ഐ20 ആക്റ്റീവ് വിപണിയില്‍ അവതരിപ്പിച്ചു. പഴയ മോഡലിനേക്കാള്‍ രണ്ടായിരത്തോളം രൂപ വര്‍ധിച്ചു. 7.74 ലക്ഷം രൂപ മുതലാണ് ഡല്‍ഹി എക്സ് ഷോറൂം വില. എസ്, എസ്‌എക്സ്, എസ്‌എക്സ് ഡുവല്‍ ടോണ്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ ഹാച്ച്‌ബാക്ക്-ക്രോസ്‌ഓവര്‍ ലഭിക്കും.

റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, റിവേഴ്സ് കാമറ, സ്പീഡ് അലര്‍ട്ട് സിസ്റ്റം, ഡ്രൈവര്‍ & പാസഞ്ചര്‍ സീറ്റ്ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ ഇപ്പോള്‍ സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നു. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, കോര്‍ണറിംഗ് ലാംപുകള്‍ എന്നിവ സഹിതം പ്രൊജക്റ്റര്‍ ലെന്‍സ് ഹെഡ്ലാംപുകള്‍, ഫോഗ് ലാംപുകള്‍, എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, പ്ലാസ്റ്റിക് ബോഡി ക്ലാഡിംഗ്, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവ ടോപ് വേരിയന്റുകളിലെ ഫീച്ചറുകളാണ്.പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ 2019 ഹ്യുണ്ടായ് ഐ20 ആക്റ്റീവ് ലഭിക്കും.

You May Also Like

More From Author