ഹൃദ്രോഗികള്‍ എണ്ണയുടെ ഉപയോഗം കുറയ്ക്കുക

Estimated read time 0 min read

എണ്ണയുടെ അമിത ഉപയോഗം ഹൃദയാരോഗ്യത്തിന് നന്നല്ല. ഹൃദ്രോഗികള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. എങ്കിലും മിതമായ ആളവില്‍ ഉപയോഗിക്കാവുന്ന ചിലതരം എണ്ണകള്‍ ഇവയാണ്. നിലക്കടല എണ്ണ രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്ട്രോളിനെ നിലനിറുത്തും.

ഒലിവെണ്ണയുടെ ഉപയോഗം രക്തം കട്ടിയാകല്‍, ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് എന്നിവ കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. വിറ്റമിന്‍ ഇയുടെയും ഒമേഗ 3 ഫാറ്റി ആസിഡിന്റെയും ഉറവിടമായ സൊയാബീന്‍ എണ്ണ കഴിക്കാം. ഇതില്‍ പൂരിത കൊഴുപ്പ് വളരെ കുറവാണ്. ട്രീന്‍സ്ഫാറ്റ് തീരെയില്ല. ചെറിയ തോതിലുള്ള ഓറൈസിനോള്‍ സംയുക്തം തവിടെണ്ണയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോള്‍ കുറയ്ക്കും. സൂര്യകാന്തി എണ്ണ രക്തത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറച്ച് നല്ല കൊളസ്ട്രോളിനെ നിലനിറുത്തുന്നു. ഏത് എണ്ണയായാലും മിതമായ അളവില്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. ഒരേ എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്. ഇത് ഒഴിവാക്കുക.

You May Also Like

More From Author