മമ്മൂട്ടി – ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക ഏപ്രിൽ 10, 2025 റിലീസ് #mamootty

Estimated read time 1 min read

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ പുതിയ റിലീസ് തീയതി പുറത്ത്. 2025, ഏപ്രിൽ 10 നാണു ചിത്രത്തിൻ്റെ റിലീസ്. ലോകം മുഴുവൻ അന്നേ ദിവസം തന്നെ ചിത്രം പ്രദർശനത്തിനെത്തും. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ്.

ചിത്രത്തിലെ മമ്മൂട്ടിയുടെ കിടിലൻ ലുക്കും ഇതിന്റെ ഗംഭീര പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ നേരത്തെ തന്നെ വൈറൽ ആയിരുന്നു. കഴിഞ്ഞ വർഷം പുറത്ത് വന്ന ടീസറും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് നേടിയത്. സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ട ടീസർ ഇതിനോടകം 77 ലക്ഷത്തോളം കാഴ്ചക്കാരെയാണ് യൂട്യൂബിൽ നിന്നും നേടിയത്. മമ്മൂട്ടിയുടെ മാസ്സ് പഞ്ച് ഡയലോഗുകൾ ആയിരുന്നു ടീസറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ് എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൂരജ് കുമാർ, കോ പ്രൊഡ്യൂസർ – സാഹിൽ ശർമ, ഛായാഗ്രഹണം – നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ – റോബി വർഗീസ് രാജ്, എഡിറ്റിംഗ് – നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം – മിഥുൻ മുകുന്ദൻ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എം എം, കലാസംവിധാനം – ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം – സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് – സുജിത്, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു ജെ, ഡിജിറ്റൽ മാർക്കറ്റിങ്- മാർക്കറ്റിംഗ് : ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്, വിഷ്ണു സുഗതൻ, പിആർഒ – ശബരി.

You May Also Like

More From Author

+ There are no comments

Add yours