മലബാർ മെഡിക്കൽ കോളേജിൽ നൂതന കീമോതെറാപ്പി യൂണിറ്റ് ഉദ്ഘാടനംചെയ്തു

Estimated read time 1 min read

ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജിൽ കാൻസർരോഗ വിഭാഗത്തിൽ അത്യാധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ച കീമോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം എം.വി.ആർ. കാൻസർ സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാരിയർ നിർവഹിക്കുന്നു. എം.എം.സി. ചെയർമാൻ അനിൽകുമാർ വള്ളിൽ, പ്രിൻസിപ്പൽ ഡോ. പി.വി. നാരായണൻ, ഡോ. നിതിൻരാജ് തുടങ്ങിയവർ സമീപം

കോഴിക്കോട് : ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജിൽ കാൻസർരോഗ വിഭാഗത്തിൽ അത്യാധുനികസംവിധാനങ്ങളോടെ സജ്ജീകരിച്ച കീമോതെറാപ്പി യൂണിറ്റ് പ്രശസ്ത കാൻസർരോഗ വിദഗ്ധനും എം.വി.ആർ. കാൻസർ സെൻറർ മെഡിക്കൽ ഡയറക്ടറുമായ ഡോ. നാരായണൻകുട്ടി വാരിയർ ഉദ്ഘാടനംചെയ്തു.

ചടങ്ങിൽ എം.എം.സി. ചെയർമാൻ അനിൽകുമാർ വള്ളിൽ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. പി.വി. നാരായണൻ അധ്യക്ഷനായി. എം.എം.സി. ഹോസ്പിറ്റൽ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ, മെഡിക്കൽ സൂപ്രണ്ട് ഡോ. രവീന്ദ്രൻ, ഡോ. നിതിൻരാജ് എന്നിവർ സംസാരിച്ചു.

 

You May Also Like

More From Author