ആരെയും അറിയിക്കാതെ ആര്യ വിവാഹിതയായോ? വൈറലായി ഇൻസ്റ്റഗ്രാം പോസ്റ്റ്

Estimated read time 0 min read

സെലിബ്രിറ്റീസിൽ ചിലരൊക്കെ ഇൻസ്റ്റാ ഗ്രാം എന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിലൂടെ 2024 എന്തൊക്കെ കാര്യങ്ങൾ ഇതുവരെ ചെയ്തുവെന്നും ഈ വര്‍ഷം എങ്ങനെയായിരുന്നുവെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു ചെക്ക് ലിസ്റ്റ് ഉണ്ടാക്കി എന്തൊക്കെ ചെയ്തുവെന്നത് മാർക്ക് ചെയ്യുകയാണ് താരങ്ങൾ ചെയ്തത്.

അക്കൂട്ടത്തിൽ നടിയും അവതാരകയും സംരംഭകയുമായ ആര്യ ബഡായി പുറത്തുവിട്ട ലിസ്റ്റാണ് ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഈ വർഷം ചെയ്ത കാര്യങ്ങളെല്ലാം വെളുത്ത നിറത്തിൽ ആര്യ അടയാളപ്പെടുത്തിയിട്ടുണ്ട്. ഒപ്പം സാരിയിൽ സുന്ദരിയായി നിൽക്കുന്ന ഫോട്ടോയും ആര്യ പങ്കിട്ടു. അതിൽ ഒന്നാമതായി ആര്യ അടയാളപ്പെടുത്തിയിരിക്കുന്നത് തന്റെ റിലേഷൻഷിപ്പിനെ കുറിച്ചാണ്. ഡേറ്റഡ്, മാരീഡ് എന്നിവ ഒരു സ്ലാഷിട്ട് വേർതിരിച്ച് അതിനെ നേരെയാണ് വെളുത്ത അടയാളം കൊടുത്തിരിക്കുന്നത്.

അതിന് അർത്ഥം ഈ വർഷം ഒന്നെങ്കിൽ ആര്യ ആരെങ്കിലുമായി പ്രണയത്തിലാവുകയോ അല്ലെങ്കിൽ വിവാഹിതയാവുകയോ ചെയ്തിട്ടുണ്ടെന്നാണ്. ഇതിൽ ഏതാണ് നടിയുടെ ജീവിതത്തിൽ സംഭവിച്ചതെന്ന് വ്യക്തമല്ല. ആരെയും അറിയിക്കാതെ ആര്യ വിവാഹിതയായോ എന്നുള്ള സംശയമാണ് ആരാധകരിൽ ഏറെപ്പേർക്കുമുള്ളത്.

തന്റെ ജീവിതത്തില്‍ വിശേഷപ്പെട്ടൊരു കാര്യം വരുന്നുണ്ടെന്ന് മുമ്പ് ആര്യ വ്യക്തമാക്കിയിരുന്നു.ഒരു വിദേശ യാത്രയിൽ നിന്നുള്ള ചിത്രം പങ്കിട്ട് സിം ഗിൾ മദറായുള്ള തന്റെ അവസാന അന്താരാഷ്ട്ര യാത്രയാണിതെന്നും ആര്യ വെളിപ്പെടുത്തിയിരുന്നു. അതിനുശേഷം ഒരിക്കൽ വിവാഹം 2025ൽ നടത്താൻ ആ ഗ്രഹിക്കുന്നതായും ആര്യ പറഞ്ഞിരുന്നു. വിവാഹമോചിതയും ഒരു പെൺകുട്ടിയുടെ അമ്മയുമാണ് ആര്യ. വ്യക്തി ജീവിതത്തെ കുറിച്ച് പലപ്പോഴും മടി കൂടാതെ വെളിപ്പെടുത്തിയിട്ടുള്ളയാളാണ് ആര്യ.

You May Also Like

More From Author