മുണ്ടക്കൈയുടെ പുനരധിവാസത്തിന് ആദ്യഘട്ടത്തിൽ മൈജി 25 ലക്ഷം രൂപ നൽകുന്നു

Estimated read time 1 min read

കോഴിക്കോട്: ഉരുൾ പൊട്ടലിന്റെ കെടുതികൾ അനുഭവിക്കുന്ന മുണ്ടക്കൈക്ക്  മൈജിയുടെ കൈത്താങ്ങ്. ദുരന്ത മേഖലയായി പ്രഖ്യാപിക്കപ്പെട്ട മുണ്ടക്കൈ, ചൂരൽമല  പ്രദേശങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ആദ്യഘട്ടത്തിൽ മൈജി 25 ലക്ഷം രൂപയാണ് നൽകുന്നത്.

ഉരുൾപൊട്ടലിൽ നശിച്ച വീടുകൾക്ക് പകരമായി പുതിയ  വീടുകൾ നിർമ്മിച്ച് നൽകുക, പ്രദേശത്തെ വാസയോഗ്യമാക്കി തീർക്കുക, ഗതാഗതം, ഇലക്ട്രിസിറ്റി എന്നിവ പുന:സ്ഥാപിക്കുക, ആവശ്യമായ വൈദ്യ സഹായം എത്തിക്കുക, യോഗ്യതയുള്ളവർക്ക് മൈജിയിൽ തൊഴിൽ നൽകുക, സ്കൂളുകൾ, ക്ലിനിക്കുകൾ എന്നിങ്ങനെ പൊതു ഇടങ്ങൾ പുനരുദ്ധരിക്കുക, പ്രദേശത്ത് കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുക എന്നിവക്കായിരിക്കും മൈജി ഊന്നൽ നൽകുന്നത്.

പുനരധിവാസത്തിന്റെ തുടർഘട്ടങ്ങളിൽ കൂടുതൽ തുകകൾ സംഭാവന ചെയ്യുമെന്ന് മൈജി ചെയർമാൻ & മാനേജിങ് ഡയറക്ടർ എ കെ ഷാജി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

You May Also Like

More From Author