അവളിനി കെട്ടിപ്പിടിക്കും, ഉമ്മ കൊടുക്കും! ഒന്നാം ദിവസം തന്നെ പ്രണയത്തിലാവാന്‍ ഇവരൊക്കെ അതിന് മുട്ടി നില്‍ക്കുകയായിരുന്നോ.ജാസ്മിനെ കുറിച്ച് രജിത് കുമാർ

Estimated read time 0 min read

ബി​ഗ്ബോസ് സീസൺ 6നെ കുറിച്ച് മുൻ മത്സരാർഥി കൂടിയായ രജിത് കുമാർ പറഞ്ഞ കാര്യമാണ് ശ്രദ്ധേയമാവുന്നത്.ഈ സീസണില്‍ ഇതുവരെയുള്ള പ്രകടനം വെച്ച് മുന്നിട്ട് നില്‍ക്കുന്നത് രതീഷാണ്. വേറെയാരുടെയും പേര് പറയാനില്ല. മാത്രമല്ല ഇത്തവണ കപ്പടിക്കാന്‍ സാധ്യതയുള്ള മത്സരാര്‍ഥി ആരാണെന്ന് പറയാന്‍ ഇപ്പോള്‍ പറ്റില്ല. വരും ദിവസങ്ങളില്‍ അത് മനസിലാക്കാന്‍ സാധിച്ചേക്കാംഎന്നിരുന്നാലും രതീഷാണ് ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്.

അത് മറ്റൊരു തരം സ്ട്രാറ്റജിയാണ്. അദ്ദേഹം അടുത്ത തന്ത്രമായി കരയാന്‍ സാധ്യതയുണ്ട്. ഇനി ഇമോഷണലായിട്ടുള്ള സ്ട്രാറ്റജിയായിരിക്കും പുള്ളി പ്രയോഗിക്കുക എന്നും രജിത്ത് പറയുന്നു. അഖില്‍ മാരാര്‍ക്കും റോബിനും ചേര്‍ന്ന് രജിത്ത് കുമാറിലൂടെയും ഉണ്ടായ സൃഷ്ടിയായി രജിത്തിനെ കാണം. അവന്റെ കൈയ്യില്‍ എല്ലാം ഉണ്ട്. പുറത്ത് നിന്ന് പഠിച്ചിട്ടാണ് അകത്തേക്ക് വന്നിരിക്കുന്നത്. അങ്ങനെ തന്നെയാവണം മത്സരാര്‍ഥികളെല്ലാവരും.

rajith-kumar

ജാസ്മിനെ കുറിച്ചുള്ള ചോദ്യത്തിന് അടുത്ത സ്‌റ്റെപ്പ് മിക്കവാറും കെട്ടിപ്പിടുത്തം ആയിരിക്കും. അത് കഴിഞ്ഞിട്ട് ഉമ്മ വെക്കലും ആയിരിക്കും. പ്രണയം വര്‍ക്കാവാന്‍ ഒരു സാധ്യതയുമില്ല. ഒന്നാം സീസണില്‍ പരിശുദ്ധമായൊരു പ്രണയമുണ്ടായി. അതിന് ശേഷം വന്നതൊക്കെ ഗെയിമാണ്. ഇവിടേക്ക് കയറി ഒന്നാം ദിവസം തന്നെ പ്രണയത്തിലാവാന്‍ ഇവരൊക്കെ അതിന് മുട്ടി നില്‍ക്കുകയായിരുന്നോ. അതല്ലെങ്കില്‍ റോക്കി പറഞ്ഞത് പോലെ പുറത്ത് നിന്നും പ്ലാന്‍ ചെയ്ത് സെറ്റായിട്ട് വന്നതായിരിക്കും.

റോക്കി ഏഴായിരം സ്വകയര്‍ഫീറ്റ് വീട് വെച്ചിട്ടുണ്ടെങ്കില്‍ അത് മാടിനെ പോലെ പണിയെടുത്തിട്ടാണ്. അല്ലാതെ മില്യണ്‍ കണക്കിന് ഫോളോവേഴ്‌സ് ഉള്ളത് കൊണ്ടല്ല. പിന്നെ അവന്റെ ഹെയര്‍സ്റ്റൈലും മറ്റുമൊക്കെ കണ്ടിട്ട് പലര്‍ക്കും അവനെ ഇഷ്ടപ്പെട്ടെന്ന് വരില്ല. എന്നാല്‍ എനിക്ക് ഇഷ്ടമാണ്. റോക്കി വളരെ ജെനുവിനാണ്.

You May Also Like

More From Author