റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നിക്ഷേപങ്ങളുടെ പലിശനിരക്കു വര്‍ധിപ്പിച്ച് ഫെഡറല്‍ ബാങ്ക്

Estimated read time 1 min read

കൊച്ചി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കുകള്‍ ബുധനാഴ്ച മുതല്‍ ഫെഡറല്‍ ബാങ്ക് വര്‍ദ്ധിപ്പിച്ചു. 500 ദിവസത്തേയ്ക്കുള്ള നിക്ഷേപങ്ങള്‍ക്ക് റസിഡന്റ് സീനിയര്‍ സിറ്റിസന്‍സിന് ലഭിക്കുന്ന പലിശനിരക്ക് 8.25 ശതമാനവും മറ്റുള്ളവര്‍ക്ക് 7.75 ശതമാനവുമായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

കൂടാതെ, കാലാവധിയ്ക്ക് ശേഷം മാത്രം പിന്‍വലിക്കാവുന്ന സ്ഥിരനിക്ഷേപങ്ങള്‍ക്ക് 500 ദിവസത്തേയ്ക്ക് ലഭിക്കുന്ന പലിശനിരക്ക് 7.90 ആയി ഉയര്‍ത്തി. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇതേ കാലയളവിലേക്ക് പരമാവധി 8.40 ശതമാനം വരെ പലിശ ലഭിക്കുന്നതാണ്.

Men Slim Mid Rise Light Blue Jeans

You May Also Like

More From Author