കുഞ്ഞുടുപ്പുകളുമായി ബ്രാൻഡുമായി ബോചെ

Estimated read time 1 min read

കൊച്ചി: ബോബി ഗ്രൂപ്പ് ബോചെ ബ്രാൻഡിലുള്ള ‘ഫസ്റ്റ് കിസ് ബേബി വെയർ’ പുറത്തിറക്കി ബിസിനസ് വിപുലീകരിക്കുന്നു. രണ്ട് വയസ് വരെയുള്ള കുഞ്ഞുങ്ങൾക്കുള്ള ഉടുപ്പുകളാണ് ആദ്യ ഘട്ടത്തിൽ വിപണിയിലെത്തിക്കുന്നത്. ഇക്കോ വാഷ് ചെയ്ത് അലർജി പൂർണമായും ഒഴിവാക്കിയ തുണിത്തരങ്ങളാണ് ഫസ്റ്റ് കിസ് ബേബി വെയറിന്റെ നിർമാണത്തിന് ഉപയോഗിക്കുന്നത്. മികച്ച ഗുണനിലവാരത്തോടെ മിതമായ വിലയിലാണ് ഉത്പന്നങ്ങൾ വിപണിയിൽ എത്തുന്നത്. ബേബി വെയർ നിർമ്മാണ രംഗത്ത് പരിചയ സമ്പന്നരായ ഡിസൈനേഴ്‌സാണ് വ്യത്യസ്തമായ ഉടുപ്പുകൾ തയ്യാറാക്കുന്നത്. അന്തർദേശീയ നിലവാരത്തിലുള്ള കുഞ്ഞുടുപ്പുകൾ സാധാരണക്കാർക്കും ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബോചെ പറഞ്ഞു. കേരളത്തിലെ എല്ലാ പ്രമുഖ ഔട്‌ലെറ്റുകളിലും ഫസ്റ്റ് കിസ് ബേബി വെയർ ലഭ്യമാകും, ആദ്യവർഷം നൂറ് കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂരിൽ നടന്ന ചടങ്ങിൽ ഫസ്റ്റ് കിസ് ബേബി വെയർ വർക്കിംഗ് പാർട്ണർ ഡോ. ഷൈൻ, ബോബി ഗ്രൂപ്പ് ജി.എം. (മാർക്കറ്റിംഗ്) അനിൽ സി.പി., ഗ്രൂപ്പ് പി.ആർ. ഒ. വി. കെ. ശ്രീരാമൻ തുടങ്ങിയവർ സംബന്ധിച്ചു.

You May Also Like

More From Author