ഉത്തരകേരളത്തിന് അഭിമാനമായി ടബാസ്കോ മാൾ ഉദ്ഘാടനത്തിന് തയ്യാറാവുന്നു

Estimated read time 1 min read

കാഞ്ഞങ്ങാട്: ഉത്തരകേരളത്തിലെ പ്രധാന നഗരമായ കഞ്ഞങ്ങാടുള്ള ജനങ്ങൾക്ക് ഷോപ്പിംഗ് വിസ്മയമൊരുക്കി ‘ടാബാസ്‌കോ മാൾ’ tabasco mall kanhangad  ഉദ്ഘാടനത്തിന് തയ്യാറാവുന്നു. വൻ നഗരങ്ങളിൽ മാത്രം ലഭ്യമായിരുന്ന ദേശീയ-അന്തർദേശീയ ബ്രാൻഡുകളടങ്ങിയ ഷോപ്പുകളുടെ ഒരു വൻ നിരയോടൊപ്പം വിനോദത്തിനായി ഏറ്റവും ആധുനികമായ കേന്ദ്രങ്ങളും ഉൾപ്പെടുത്തിയാണ് കാസർകോഡ് ജില്ലയിലെ ഉപഭോക്താക്കളുടെ മുന്നിലേക്ക് ‘ടാബാസ്‌കോ മാൾ’ വന്നെത്തുന്നത്.
ദ്രുതഗതിയിൽ നിർമ്മാണം പൂർത്തിയായിവരുന്ന മാളിൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, സ്വാദിഷ്ടമായ വിവിധതരം ഭക്ഷണങ്ങൾ ലഭ്യമാകുന്ന ഫുഡ് കോർട്ട്, എല്ലാവിധ അവശ്യവസ്തുക്കളുടെയും വൻശേഖരമു​ൾപ്പെടുന്ന ഹൈപ്പർമാർക്കറ്റ്, ദൃശ്യവിസ്മയമെരുക്കുന്ന അത്യാധുനിക മൾട്ടിപ്ലക്‌സ്, കുട്ടികൾക്കും മുതിർന്നവർക്കുംവേണ്ടിയുള്ള ആവേശകരമായ ഗെയിം സോൺ, വിശാലമായ പാർക്കിംഗ് ഇടം എന്നിവയുൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.

ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകൾ ഉൾപ്പെടുന്ന മികച്ച ബ്രൻഡുകളുടെ ഷോറൂമുകൾ മുതൽ രൂചിവൈവിധ്യങ്ങളേകുന്ന ഭക്ഷണശാലകൾക്ക് പ്രാമുഖ്യം നൽകിയുള്ള ഏറ്റവും പുതിയ രീതിയിലുള്ള ഷോപ്പിംഗ്​ സെൻററുകൾക്ക്​ പുറമെ മികച്ച കാഴ്​ചാനുഭവങ്ങളുമായി ആധുനിക സാ​േങ്കതിക മിക​വോടെയുള്ള മൾട്ടിപ്ലെക്​സുകളും കാസർകോഡ് ജില്ലയിലെ ജനങ്ങൾക്ക്​ താമസിയാതെ ആസ്വദിക്കാനാവും.
ഇപ്പോൾ നിലവാരമുള്ള ഷോപ്പിംഗ് അനുഭവങ്ങൾക്കായി വൻകിട നഗരങ്ങളിലേക്ക് യാത്രചെയ്യേണ്ടിവരുന്ന ഇവിടെയുള്ളവർക്ക് ​ യാത്രാബുദ്ധിമുട്ടും സമയനഷ്​ടവും ഒഴിവാക്കി നഗരങ്ങളിൽ ലഭിക്കുന്ന അതേരീതിയിലുള്ള ഷോപ്പിംഗ്​ സൗകര്യങ്ങൾ ലഭ്യമാക്കുന്നി​െൻറ ഭാഗമായാണ്​ ‘ടാബാസ്‌കോ മാൾ’ യാഥാർത്ഥ്യമാകുന്നത്.

മാൾ പ്രവർത്തനക്ഷമമാകുന്നതോടെ വികസനത്തിൽ ഒരു പ്രധാന ഘട്ടമാണ് കാഞ്ഞങ്ങാടിന് മുന്ന് തുറക്കുക. ഇവിടെയെത്തുന്ന ഓരോ ഉപഭോക്താവിന്റെയും എല്ലാവിധ ആവശ്യങ്ങളും ഒറ്റ സന്ദർശനത്തിൽതന്നെ നിറവേറ്റാൻ ലക്ഷ്യമിട്ടുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതിനായി വിവധ മേഖലകളിലെ മികച്ച ബ്രാൻഡുകളുടെ നിരതന്നെയാണ് ഇവിടെയുണ്ടാവുക.
കൂടാതെ ജില്ലയിലെ നൂറുകണക്കിന് തൊഴിൽരഹിതർക്ക് തൊഴിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള നികുതിയും ഈ സംരംഭത്തിന്റെ പ്രത്യേകതയാണ്.
എതാനും മാസങ്ങൾക്കകം നഗരത്തിന് മുന്നിൽ പ്രവർത്തനമാരംഭിക്കുന്ന ‘ടാബാസ്‌കോ മാൾ’ tabasco mall ജില്ലയിലെ ഏറ്റവും വലിയ ഷോപ്പിംഗ് കേന്ദ്രമായിമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You May Also Like

More From Author