മലയാളികളുടെ പ്രിയ്യപ്പെട്ട നടനാണ് ബാബുരാജ്.സിനിമ പോലെ തന്നെ സംഭവബഹുലവും നാടകീയവുമാണ് താരത്തിന്റെ ജീവിതവും,ലോക്ക്ഡൗണ്‍ കാലത്തിറങ്ങിയ ജോജിയിലെ ബാബുരാജിന്റെ പ്രകടനം ഏറെ കയ്യടി നേടിയ ഒന്നായിരുന്നു. ചിത്രത്തിലെ ജോമോന്‍ ചേട്ടായിയായുള്ള ബാബുരാജിന്റെ പ്രകടനം പാന്‍ ഇന്ത്യന്‍ ലെവലില്‍ പ്രശംസ നേടിയിരുന്നു. എന്നാല്‍ തനിക്ക് ആ റീച്ച് ഉപയോഗിക്കാന്‍ പറ്റിയില്ലെന്നാണ് ബാബുരാജ് പറയുന്നത്.മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാബുരാജ് മനസ് തുറക്കുന്നത്. താനൊരു ഭാഗ്യംകെട്ട നടനാണെന്നാണ് ബാബുരാജ് പറയുന്നത്. ”ഞാന്‍ ഒരു ഭാഗ്യം കെട്ട നടനാണ്. ജോജിക്ക് ശേഷം എനിക്ക് പാന്‍ ഇന്ത്യന്‍ ലെവലില്‍ ഉള്ള കുറേ സിനിമകള്‍ വന്നു. കൊങ്കണ സെന്‍ ഷര്‍മയും മനോജ് വാജ്‌പേയും അഭിനയിച്ച സൂപ്പ് എന്ന സീരീസില്‍ അവസരം വന്നു. പക്ഷെ അതിനിടെ കൊങ്കണയ്ക്ക് കൊവിഡ് വന്നു. സീരീസ് നീണ്ടു പോയി. എന്റെ അവസരവും പോയി. പിന്നെ തമിഴില്‍ നിന്ന് വലിയൊരു പ്രൊജക്ട് വന്നു. അതും പല കാരണങ്ങള്‍ കൊണ്ടു പോയി”എന്നും താരം പറയുന്നുണ്ട്.
ജോജി തന്ന ഹൈപ്പ് എനിക്ക് വേണ്ട വിധം ഉപയോഗിക്കാന്‍ പറ്റിയില്ലെന്ന് ബാബുരാജ് വ്യക്തമാക്കുന്നുണ്ട്. പന്ത്രണ്ടാമത്തെ സിനിമയിലാണ് എനിക്ക് 2000 രൂപ കിട്ടുന്നത്. അതിന് മുമ്പ് പതിനഞ്ച് വര്‍ഷം ഇടി കൊള്ളലും ഊമയുമായിരുന്നു. ഡയലോഗ് പോലുമില്ലാത്ത കഥാപാത്രങ്ങളാണ് ചെയ്തിരുന്നതെന്നും താരം ചൂണ്ടിക്കാണിക്കുന്നു. എന്നാലും സിനിമ മതി. ഞാന്‍ എഡിറ്റിംഗ് വരെ പഠിക്കാന്‍ പോയിട്ടുണ്ട്. അഭിനയിക്കാന്‍ അവസരം ഇല്ലെങ്കില്‍ സാങ്കേതികവശം അറിഞ്ഞിരിക്കാമല്ലോ എന്നായിരുന്നു ബാബുരാജ് ചിന്തിച്ചിരുന്നത്.
മറ്റൊന്ന്,താരം പറയുന്നത് ഇതാണ്,സിനിമയില്‍ നേരിടേണ്ടി വന്ന പരാജയങ്ങളേക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. 1994ല്‍ സിനിമയില്‍ വന്ന ഞാന്‍ 1996 ല്‍ രണ്ടു സുഹൃത്തുക്കളുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചു. 98 ല്‍ ഗ്യാങ് എന്ന സിനിമ ഒറ്റയ്ക്ക് നിര്‍മ്മിച്ചു. അതോടെ സാമ്പത്തികമായി തകര്‍ന്നുവെന്നാണ് ബാബുരാജ് പറയുന്നത്. വീട് പണയം വച്ച് നിര്‍മ്മിച്ച സിനിമയായിരുന്നു. നാലഞ്ച് വര്‍ഷം വേണ്ടി വന്നു അതൊന്ന് തിരിച്ചുപിടിക്കാനെന്നും താരം പറയുന്നു.