സീ കേരളം ഡാൻസ് കേരള ഡാൻസ് സീസൺ-2 മെഗാ ലൈവ് ഓഡിഷന്‍ നാല് നഗരങ്ങളിലേക്ക് കൂടി

Estimated read time 1 min read

കൊച്ചി:  കേരളത്തിലുടനീളമുള്ള കഴിവുറ്റ നർത്തകർക്ക് മികച്ച അവസരമൊരുക്കാനായി സീ കേരളം അവതരിപ്പിക്കുന്ന ഡാൻസ് കേരള ഡാൻസ് സീസൺ 2  ലൈവ് ഓഡിഷൻ പ്രേക്ഷകരുടെ അഭ്യർത്ഥനപ്രകാരം  കൂടുതൽ ജില്ലകളിലേക്ക്.  തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കണ്ണൂർ തുടങ്ങി കേരളത്തിലെ പ്രധാന നഗരങ്ങളിലേക്ക് കൂടി ലൈവ് ഓഡിഷൻ ഒരുക്കുകയാണ് ചാനലിപ്പോൾ. ഈ വരുന്ന ഞായറാഴ്ച , മാർച്ച് 20  ,രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ  കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹൗസ് ക്യാമ്പസ് തിരുവനന്തപുരം, ജവഹർ ബാലഭവൻ തൃശ്ശൂർ, ജൂബിലി ഹാൾ കോഴിക്കോട് , കൃഷ്‌ണമേനോൻ മെമ്മോറിയൽ ഗവൺമെന്റ് വുമൻസ് കോളേജ് കണ്ണൂർ  എന്നിവിടങ്ങളിലായാണ് വിവിധ ജില്ലകളിലെ  നൃത്ത പ്രതിഭകൾക്കായുള്ള ഓഫ് ലൈൻ ഓഡിഷൻ നടക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ പ്രാദേശിക പതിപ്പായ ഡാൻസ് കേരള ഡാൻസിനായുള്ള   ഡിജിറ്റൽ ഓഡിഷൻ  ഫെബ്രുവരി 14 മുതൽ ആരംഭിച്ചിരുന്നു. കേരളത്തിലുടനീളമുള്ള 6 നും 60 നും ഇടയിൽ പ്രായമുള്ള നർത്തകർക്ക് ലൈവ് ഓഡിഷനിൽ പങ്കെടുക്കാം. സോളോ, ഡ്യുയറ്റ്, ഗ്രൂപ്പ് എന്നിവയാണ് ഓഡിഷനിലെ പ്രധാന വിഭാഗങ്ങൾ.  പങ്കെടുക്കാനാഗ്രഹിക്കുന്നവർ www.zeekeralam.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് രജിസ്‌ട്രേഷൻ ഫോം പൂരിപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 8136836555 എന്ന നമ്പറിൽ ബന്ധപ്പെടാം.

You May Also Like

More From Author