ഇലക്ട്രോണിക് കീ മാനേജ്മെന്റ് സിസ്റ്റം അവതരിപ്പിച്ച് ഗോദ്റെജ്

Estimated read time 1 min read

കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്റെ മുന്നിര കമ്പനിയായ ഗോദ്റെജ് & ബോയ്സിന് കീഴിലുള്ള ഗോദ്റെജ് സെക്യൂരിറ്റി സൊല്യൂഷന്സ്, അതിനൂതന സാങ്കേതിക ഉത്പന്നമായ ഇലക്ട്രോണിക് കീ മാനേജ്മെന്റ് സിസ്റ്റം (കെഎംഎസ്) അവതരിപ്പിച്ചു. ആളുകള്ക്ക് പരമ്പരാഗത യന്ത്രനിര്മിത താക്കോലുകളിലേക്കുള്ള പ്രവേശം സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനായി ആര്എഫ്ഐയുടെ ഒരു നൂതന ആപ്ലിക്കേഷനുമായി സംയോജിപ്പിച്ചിട്ടുള്ളതാണ് ഈ ഉത്പന്നം.

2023ഓടെ ഇന്ത്യയിലെ വ്യവസായ മേഖലകളിലുടനീളം വിപണി വിഹിതത്തിന്റെ 60% സ്വന്തമാക്കാനാവുമെന്ന് പ്രതീക്ഷിക്കുന്ന കമ്പനി, അതുവഴി ഓരോ വര്ഷവും 200ലധികം യൂണിറ്റുകളുടെ വില്പനയും ലക്ഷ്യമിടുന്നു.ഓഫീസുകളും മാളുകളും മറ്റു വാണിജ്യ സ്ഥാപനങ്ങളും പൂര്ണമായും പ്രവര്ത്തനക്ഷമമായതിനാല്, കേന്ദ്രീകൃതവും ശക്തവുമായ എന്റര്പ്രൈസ് കീ മാനേജ്മെന്റ് സിസ്റ്റത്തിന്റെ ആവശ്യകതയും ഇപ്പോള് വര്ധിക്കുന്നുണ്ട്.

താക്കോലുകള് കൈകാര്യം ചെയ്തും നിര്ണായക മേഖലകളിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചും അവരുടെ സുരക്ഷാ അടിസ്ഥാന സൗകര്യങ്ങള് മെച്ചപ്പെടുത്തുന്നതിന്, വലിയ വാണിജ്യ സ്ഥാപനങ്ങള്ക്കും തന്ത്രപ്രധാനമായ കെട്ടിടങ്ങള്ക്കും ഗോദ്റെജ് കെഎംഎസ് ഒരു മികച്ച മുതല്കൂട്ടാണെന്ന് തെളിയിക്കുമെന്ന് ഗോദ്റെജ് സെക്യൂരിറ്റി സൊല്യൂഷന്സ് മാര്ക്കറ്റിങ് ആന്ഡ് സെയില്സ് വൈസ് പ്രസിഡന്റ് ഗ്ലോബല് ഹെഡ് പുഷ്കര് ഗോഖലെ പറഞ്ഞു

You May Also Like

More From Author