കൊച്ചി: മലയിടുക്കില്‍ കുടുങ്ങിയ ബാബു സുരക്ഷിതനായി തിരിച്ചെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് നടന്‍ ഷെയ്‍ന്‍ നിഗം. ദൗത്യ സംഘത്തിലെ സൈനികര്‍ക്കൊപ്പമുള്ള ബാബുവിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയാണ് ഷെയ്ന്‍ തന്‍റെ സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത്.
“ഒടുവിൽ സന്തോഷ വാർത്ത, ബാബുവിനെ ആർമി ഉദ്യോഗസ്ഥനായ ബാലയുടെ കരങ്ങൾ സുരക്ഷിതമാക്കി. ❤️ 40 മണിക്കൂർ പാലക്കാടിന്‍റെ ചൂടും തണുപ്പും ഏറ്റു ഭക്ഷണത്തിന്‍റെയും വെള്ളത്തിന്‍റെയും അഭാവത്തിൽ മോഹാലസ്യപ്പെടാതെ നിശ്ചയദാർഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചു നിന്ന ബാബുവിന്‍റെയും ആണ് ഈ ദിവസം”, ഷെയ്ന്‍ കുറിച്ചു.
ആന്‍റണി വര്‍ഗീസ്, മഖ്ബൂല്‍ സല്‍മാന്‍ തുടങ്ങി നിരവധി താരങ്ങള്‍ രക്ഷാദൗത്യം വിജയിച്ചതിലെ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിട്ടുണ്ട്