ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം; വീണ്ടും പദവി സ്വന്തമാക്കി ദുബായ്

Estimated read time 0 min read

അബുദാബി: ഡിസംബർ പകുതിയോടെ ദുബായ് വിമാനത്താവളം പൂർണ സജ്ജമായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ സുരക്ഷിത യാത്രക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് പ്രത്യേക ‘സ്മാർട്ട് പദ്ധതി’ ആവിഷ്‌കരിച്ചിരുന്നു. ഇതോടെയാണ് രാജ്യാന്തര വിമാന സർവീസുകൾ മാത്രം നടത്തുന്നവയിൽ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന പദവി വീണ്ടും ദുബായിക്ക് ലഭിച്ചത്.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

ഡിസംബറിൽ 35.42 ലക്ഷം സീറ്റുകളാണ് ദുബായ് നൽകിയത്. രണ്ടാം സ്ഥാനത്തുള്ള ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ ദുബായെക്കാൾ 10 ലക്ഷം സീറ്റുകൾ കുറവായിരുന്നുവെന്ന് ആഗോള സഞ്ചാര വിവരദാതാക്കളായ ഒഎജി വ്യക്തമാക്കുന്നു. മൂന്നാം സ്ഥാനത്തുള്ള ആംസ്റ്റർഡാം വിമാനത്താവളം 24.2 ലക്ഷം സീറ്റുകളാണ് നൽകിയത്. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ ഒരു കോടി ആറുലക്ഷം യാത്രക്കാരാണ് ദുബായ് വഴി സഞ്ചരിച്ചത്. വർഷാവസാനത്തോടെ അത് രണ്ടു കോടി എൺപത്തൊൻപത് ലക്ഷമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പാരിസിലെ ചാൾസ് ഡിഗു, ഇസ്തംബുൾ ഫ്രാങ്ക്ഫർട്ട് , ദോഹ , മഡ്രിഡ് എന്നിവയാണ് തിരക്കേറിയ മറ്റ് രാജ്യാന്തര വിമാനത്താവളങ്ങൾ.

You May Also Like

More From Author