ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച ഥാര്‍ ഭക്തരില്‍ ആര്‍ക്കും സ്വന്തമാക്കാന്‍ അവസരം

Estimated read time 0 min read

ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാർ പരസ്യലേലത്തിന് വയ്ക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഈ മാസം 18 നാണ് ഥാർ ലേലത്തിന് വയ്‌ക്കുക. ഭക്തരിൽ ആർക്കും ലേലത്തിൽ പങ്കെടുക്കാമെന്ന് ഭരണസമിതി അറിയിച്ചു. ഇന്ന് വൈകീട്ട് ആയിരിക്കും ലേലം ആരംഭിക്കുക. ദീപസ്തംപത്തിന് സമീപം പരസ്യമായി ലേലം ചെയ്തു വിൽക്കാനാണ് ദേവസ്വം ഭരണാസമിതിയുടെ തീരുമാനം.15 ലക്ഷം രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ചു. തുലാഭാരത്തിനുള്ള വെള്ളി, ചന്ദനം എന്നിവയുടെ നിരക്കുകൾ കുറയ്‌ക്കാനും യോഗത്തില്‍ തീരുമാനിച്ചു.

കാണിക്കയായി ലഭിച്ച ഥാർ എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നതിനായി വ്യാഴാഴ്ച ചേർന്ന ഭരണസമിതി യോഗത്തിലാണ് വാഹനം ലേലത്തില്‍ വയ്ക്കാന്‍ തീരുമാനമുണ്ടായത്. ഇക്കഴിഞ്ഞ ഡിസംബർ 4ന് ആയിരുന്നു ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ പുതിയ മഹീന്ദ്ര ന്യൂ ഥാർ ഫോർ വീൽ ഡ്രൈവ് മഹീന്ദ്രാ ആൻറ് മഹീന്ദ്രാ ലിമിറ്റഡ് ദേവസ്വത്തിന് കെെമാറിയത്.  ആരെയും ആകര്‍ഷിക്കുന്ന നിറമായതിനാല്‍ വിപണിയില്‍ നല്ല ഡിമാന്‍ഡുള്ള എസ്‌യുവിയാണിത്. 13 മുതല്‍ 18 ലക്ഷം വരെ വാഹനത്തിന് വിലവരും. 2200 സിസിയാണ് എന്‍ജിന്‍.

You May Also Like

More From Author