സൂപ്പർ ഡീലക്സ്, ഹെയ് ബേബി, ഫാമിലി മാൻ സീസൺ 2 എന്നീ ചിത്രങ്ങളിലെ ശക്തമായ കഥാപാത്രങ്ങൾക്ക് ശേഷം സാമന്ത വീണ്ടുമൊരു കരുത്തുറ്റ കഥാപാത്രവുമായി എത്തുന്നു. BAFTA അവാർഡ് ജേതാവായ സംവിധായകൻ ഫിലിപ് ജോണിന്റെ ചിത്രത്തിൽ അഭിനയിക്കുന്ന കാര്യം സാമന്ത തന്നെ സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്നു. അറേഞ്ച്മെന്റ് ഓഫ് ലൗ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.സാമന്തയുടെ ആദ്യ അന്താരാഷ്ട്ര ചിത്രമാണിത്. പുതിയ ചിത്രത്തിൽ ബൈസൈക്ഷ്വൽ യുവതിയുടെ വേഷമാണ് സാമന്ത അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഡൗൺടൗൺ ആബി, ദി ഗുഡ‍് കർമ ഹോസ്പിറ്റിൽ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഫിലിപ് ജോൺ.
ബൈസെക്ഷ്വല്‍ തമിഴ് സ്ത്രീയായി സാമന്ത ; സംവിധായകൻ BAFTA അവാർഡ് ജേതാവ്
Estimated read time
1 min read