പുല്‍വാമയില്‍ ജീവത്യാഗം ചെയ്‌ത ഓഫീസറുടെ ഭാര്യ കരസേനയില്‍ ചേര്‍ന്നു; അഭിമാനകരമായ നിമിഷമെന്ന് സൈന്യം

Estimated read time 0 min read

കരസേനയുടെ നോര്‍ത്തേണ്‍ കമാന്റ് കമാന്റര്‍ ലഫ്.ജനറല്‍ വൈ.കെ ജോഷിയില്‍ നിന്ന് ബാഡ്‌ജുകള്‍ സ്വീകരിച്ച്‌ ലഫ്‌റ്റനന്റ് ആയി സൈന്യത്തിന്റെ ഭാഗമാകുമ്ബോള്‍ നികിത കൗളിന് ഇത് അഭിമാനത്തിന്റെയും തന്റെ ഭര്‍ത്താവിനെ കുറിച്ചുള‌ള സ്നേഹോഷ്‌മളമായ ഓര്‍മ്മകളുടെയും നിമിഷമായിരുന്നു.പുല്‍വാമ ഭീകരാക്രമണത്തില്‍ വീരചരമമടഞ്ഞ മേജ‌ര്‍ വിഭൂതി ശങ്കര്‍ ധൗണ്ഡിയാലിന്റെ ഭാര്യയാണ് ലഫ്‌റ്റനന്റ് നികിത കൗള്‍.

ജമ്മു കാശ്‌മീരിലെ പുല്‍വാമയില്‍ 2018ലുണ്ടായ ഭീകരാക്രമണത്തില്‍ മേജ‌ര്‍ ധൗണ്ഡിയാലുള്‍പ്പടെ നാല്‌പത് സൈനികരാണ് വീരചരമമടഞ്ഞത്. രാജ്യത്തിന് നല്‍കിയ സേവനത്തിന് മേജ‌ര്‍ധൗണ്ഡിയാലിന് ശൗര്യ ചക്രം നല്‍കിയാണ് രാജ്യം ആദരവര്‍പ്പിച്ചത്. ഇന്ന് സൈന്യത്തിന്റെ ഭാഗമായി അദ്ദേഹത്തിന് ഭാര്യ തന്നെ മികച്ച ആദരവര്‍പ്പിച്ചിരിക്കുകയാണ്.

നികിത കൗള്‍ സൈന്യത്തിന്റെ ഭാഗമായ വാര്‍ത്ത പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വി‌റ്റര്‍ പേജിലൂടെെ പുറത്തുവിട്ടു. വിവാഹംകഴിഞ്ഞ് ഒന്‍പത് മാസം മാത്രം കഴിഞ്ഞപ്പോഴായിരുന്നു പുല്‍വാമ ഭീകരാക്രമണം. ഭര്‍ത്താവിന്റെ ജീവത്യാഗമോര്‍ത്ത് ജീവിതം തള‌ളിനീക്കാതെ സ്വയം കരസേനയുടെ ഭാഗമാകാനുള‌ള ശക്തമായ തീരുമാനം നികിത കൗള്‍ എടുക്കുകയായിരുന്നു. സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് പരീക്ഷ പാസായ നികിത വൈകാതെ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയില്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കി ഇന്ന് സൈന്യത്തില്‍ ലെഫ്‌റ്റനന്റായി ജോലിയില്‍ പ്രവേശിച്ചു.

You May Also Like

More From Author