“ശാപ്പാട്ടുരാമന്‍” എന്ന യുട്യൂബ് ചാനലിലൂടെ പ്രസിദ്ധനായ യൂട്യൂബര്‍ അറസ്റ്റില്‍

“ശാപ്പാട്ടുരാമന്‍” എന്ന യുട്യൂബ് ചാനലിലൂടെ പ്രസിദ്ധനായ യൂട്യൂബര്‍ അറസ്റ്റില്‍

ചെന്നൈ: കൊവിഡ് രോഗികള്‍ക്ക് അടക്കം വ്യാജ ചികിത്സ നടത്തിയ പ്രമുഖ യുട്യൂബര്‍ പോലീസ് പിടിയില്‍ . “ശാപ്പാട്ടുരാമന്‍” എന്ന യുട്യൂബ് ചാനലിലൂടെ പ്രസിദ്ധനായ ആര്‍. പൊര്‍ച്ചെഴിയനാണ് പോലീസ് പിടിയിലായത്. വിദഗ്ധ പരിശീലനമോ മെഡിക്കല്‍ ഡിഗ്രിയോ കൂടാതെയായിരുന്നു ഇയാളുടെ കൊവിഡ് ചികിത്സ. ചിന്നസേലത്തിന് സമീപമുള്ള കൂഗയൂരില്‍ ഇയാള്‍ ഒരു ക്ലിനിക് നടത്തിയിരുന്നു. കൊവിഡ് രോഗലക്ഷണവുമായി എത്തിയ രോഗികള്‍ക്ക് അടക്കം ഇയാള്‍ ഇവിടെ ചികിത്സ നല്‍കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിറിഞ്ചുകളും മരുന്നുകളും വിവിധ രോഗങ്ങള്‍ക്കുള്ള ഇന്‍ജെക്ഷനടക്കം ഇവിടെ നല്‍കിയിരുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയത്. ഇലക്‌ട്രോ ഹോമിയോപ്പതി ബിരുദം (ബിഇഎംഎസ്) മാത്രമുള്ള വ്യക്തിയാണ് ഇയാളെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. പത്ത് ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഇയാളുടെ യുട്യൂബ് ചാനലിലുള്ളത്.