ധനുഷ് വീണ്ടും ഹിന്ദി സിനിമയിലേക്ക്. സാറ അലി ഖാനാണ് ചിത്രത്തിലെ നായിക. അക്ഷയ് കുമാറും ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു. ആനന്ദ് എല്‍ റായ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാഞ്ജനാ ആയിരുന്നു ധനുഷിന്‍റെ ആദ്യ ബോളിവുഡ് ചിത്രം. പിന്നീട് ഷമിതാഭ് എന്ന ചിത്രത്തിലും അഭിനയിച്ചു. ഇതിന് ശേഷം ധനുഷ് അഭിനയിക്കുന്ന ഹിന്ദി ചിത്രമായിരിക്കും ഇത്. ഷാരൂഖ് ഖാന്‍ നായകനായ സീറോയായിരുന്നു ആനന്ദ് എല്‍ റായിയുടെ അവസാന ചിത്രം. സീറോ വന്‍ പരാജയമായിരുന്നു.
മൂവരുമൊരുമിച്ചുള്ള ചിത്രങ്ങള്‍ സാറ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. തന്‍റെ ഭാഗ്യം വിശ്വസിക്കാനാവുന്നില്ലെന്നാണ് സാറ പറയുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് എആര്‍ റഹ്മാന്‍ ആണ്. ഹിമാന്‍ഷു ശര്‍മയാണ് ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയിരുക്കുന്നത്.ചിത്രം അടുത്തവര്‍ഷമായിരിക്കും തിയേറ്ററുകളിലെത്തുക. 2021 ലെ പ്രണയദിനത്തില്‍ റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.
അക്ഷയ്കുമാര്‍ അതിഥിവേഷം ചെയ്യുന്ന ധനുഷിന്‍റെ ഹിന്ദി ചിത്രം
![അക്ഷയ്കുമാര്‍ അതിഥിവേഷം ചെയ്യുന്ന ധനുഷിന്‍റെ ഹിന്ദി ചിത്രം അക്ഷയ്കുമാര്‍ അതിഥിവേഷം ചെയ്യുന്ന ധനുഷിന്‍റെ ഹിന്ദി ചിത്രം](https://gooddaymagazine.com/wp-content/uploads/2020/11/dhanush.jpg)