കോള്‍, ഡേറ്റാ ചാര്‍ജുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി വോഡാഫോണ്‍ ഐഡിയയും എയര്‍ടെല്ലും

Estimated read time 0 min read

മൊബൈല്‍ സര്‍വീസ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ടെലികോം സേവനദാതാക്കളായ വോഡാഫോണ്‍ ഐഡിയയും എയര്‍ടെല്ലും. താരിഫ് റേറ്റുകളില്‍ ഡിസംബര്‍ ഒന്നോടെ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് വോഡാഫോണ്‍ ഐഡിയ പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ താരിഫ് നിരക്കുകള്‍ എത്രത്തോളം ഉയര്‍ത്തുമെന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.ഇതിനു പിന്നാലെയാണ് എയര്‍ടെല്ലും നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് അറിയിച്ചത്. മൊബൈല്‍ കോള്‍ നിരക്കിലും ഡേറ്റാ ചാര്‍ജിലും വര്‍ധനവുണ്ടാകും. വോഡഫോണ്‍ ഐഡിയയ്ക്കും ഭാരതി എയര്‍ടെല്ലിനും സെപ്റ്റംബര്‍ പാദത്തില്‍ 74,000 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സുപ്രിം കോടതി ഇരുകമ്പനികള്‍ക്കും വന്‍ തുക പിഴ ചുമത്തിയതാണ് കമ്പനികള്‍ക്ക് തിരിച്ചടിയായത്. വോഡഫോണ്‍ ഐഡിയയുടെ നഷ്ടം 50,921 കോടി രൂപയാണ്. എയര്‍ടെല്‍ 23,045 കോടി രൂപയാണ് നഷ്ടം രേഖപ്പെടുത്തിയത്.

You May Also Like

More From Author