പ്രശസ്ത ചലച്ചിത്രതാരം ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചു

പ്രശസ്ത ചലച്ചിത്രതാരം ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചു

നെടുമ്പാശേരി: പ്രശസ്ത ചലച്ചിത്രതാരം ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് നെടുമ്പാശേരിയിൽ നിന്നും സ്പൈസ് ജെറ്റിൽ ചെന്നൈക്ക് പോകാനെത്തിയ താരത്തിന് പരിശോധനകളെല്ലാം പൂർത്തിയാക്കി വിമാനത്തിലേക്ക് കയറുമ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

തുടർന്ന് സഹയാത്രികർ വിവരമറിയിച്ചതിനെ തുടർന്ന് വിമാനത്താവള അധികൃതരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ പ്രഥമശുശ്രൂഷ നൽകിയ ശേഷം എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റി. നേരത്തെ മുതൽ ആസ്റ്റർ മെഡിസിറ്റിയിലെ ഡോക്റ്ററുടെ ചികിത്സയിലാണ് ശ്രീനിവാസൻ.