കെപിഎല്‍ ശുദ്ധി വെളിച്ചെണ്ണയുടെ അപരന്മാര്‍ക്ക് പിഴ ചുമത്തി അധികൃതര്‍

Estimated read time 1 min read

ഇരിങ്ങാലക്കുട: കെപിഎല്‍ ശുദ്ധി വെളിച്ചെണ്ണയുടെ പേര് ദുരുപയോഗിച്ച്‌ വിപണിയില്‍ ഉത്പന്നങ്ങള്‍ വിറ്റ അപരന്മാര്‍ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തി. ഇത്തരം വ്യാജ ബ്രാന്‍ഡുകളെല്ലാം അധികൃതര്‍ നിരോധിച്ചിട്ടുണ്ട്. കെപിഎല്‍ ശുദ്ധിയോട് സാമ്യമുള്ള പേരുകളില്‍ നിലവാരമില്ലാത്ത മായം കലര്‍ന്ന എണ്ണയായിരുന്നു അപരന്മാര്‍ വിപണിയിലിറക്കിയത്. ഇതിനെതിരേ പരാതി ഉയര്‍ന്നതോടെയാണ് ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തി വ്യാജന്മാരെ പിടിച്ചത്.

1941-ല്‍ ഇരിങ്ങാലക്കുട ആസ്ഥാനമായി തുടങ്ങിയ കെപിഎല്‍ ഓയില്‍ മില്‍സ് നിരവധി ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്. സണ്‍ഫ്ലവര്‍ ഓയില്‍, തവിടെണ്ണ, എള്ളെണ്ണ, തേങ്ങാ പാല്‍ പൊടി, അച്ചാറുകള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ കെപിഎല്‍ ഓയില്‍ മില്‍സിന്േ‍റതായി വിപണിയിലുണ്ട്. യുഎഇ, ഖത്തര്‍, കുവൈറ്റ്, ബഹ്റിന്‍, തെക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, അഫ്രിക്ക, യുഎസ്‌എ, യൂറോപ്പ് എന്നിവടങ്ങളിലേക്ക് കെപിഎല്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്

You May Also Like

More From Author