പ്രകൃതിയെ മുറിവേൽപ്പിക്കാതെ ജീവിക്കുക: വിജയ് നീലകണ്ഠൻ

Estimated read time 1 min read

കഴിഞ്ഞ 26 വർഷമായി പ്രകൃതിവന്യജീവിസംരക്ഷണരംഗത്ത് പ്രവർത്തിക്കുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ വിജയ്‌നീലകണ്ഠൻ തളിപ്പറമ്പ് തൃച്ചംബരം വിവേകാനന്ദ വിദ്യാലയത്തിലെ അറുപതോളം വിദ്യാർത്ഥികളുമായി ശിശുദിനത്തിൽ പറശ്ശിനിക്കടവ്‌ പാമ്പ് വളർത്തുകേന്ദ്രത്തിലെത്തി . ഭൂമിയുടെ അവകാശികളായ പാമ്പുകളെയും പക്ഷികളെയും ഇതര ജന്തുസസ്യജാലങ്ങളെയും കണ്ടും തൊട്ടും തലോടിയും കൊണ്ടുള്ള പരിസ്ഥിതി പഠനത്തിന് നേതൃത്വം വഹിക്കുകയായിരുന്നു അദ്ധേഹം .
മൃഗങ്ങളുമായി ബന്ധപ്പെട്ടഅന്ധവിശ്വാസപരമായ കെട്ടുകഥകളുടെ സത്യാവസ്ഥ ശിശുദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ പ്രായോഗികതയിൽ ഊന്നിക്കൊണ്ട് വിജയ്‌നീലകണ്ഠൻ കുട്ടികൾക്കായി പങ്കുവെച്ചു.
വന്യജീവി സംരക്ഷണത്തെക്കുറിച്ച് ജീവിതാനുഭവങ്ങളിൽനിന്ന് നേടിയെടുത്ത അറിവുകളെ പ്രതിഫലം വാങ്ങാതെ തികച്ചും സൗജന്യമായി കഴിഞ്ഞ ഇരുപത്തിയാറ് വർഷങ്ങളായി കുട്ടികൾക്കും മുതിർന്നവർക്കും പങ്കുവെച്ചുവരുന്ന ഈ മികച്ച പരിസ്ഥിതിപ്രവർത്തകൻ വിജയ് നീലകണ്ഠൻ തളിപ്പറമ്പിൻറെ നഗരപിതാവെന്ന പേരിലറിയപ്പെടുന്ന കമ്പനി സ്വാമി അഥവാ പി നീലകണ്‌ഠ അയ്യരുടെ ചെറുമകൻകൂടിയാണ് .
 ക്ലാസ്സുമുറികളിൽ പ്രൊജക്ടറുകളും സ്ലൈഡുകളും ഉപയോഗിച്ചുകൊണ്ടുള്ള പരിസ്ഥിതി ബോധവത്‌കരണപരിപാടിയോട് പൂർണ്ണമായും യോജിപ്പില്ലാത്ത വിജയ്‌നീലകണ്ഠൻ പുസ്തകങ്ങളിൽ മാത്രം ഒതുങ്ങേണ്ടതല്ല വിദ്യാർത്ഥികളുടെ അറിവെന്നും ചുറ്റുപാടുകളെ നിരീക്ഷിച്ചും സഹജീവികളുമായി ഇഴുകിച്ചേർന്നുകൊണ്ട് ജീവിക്കുമ്പോഴേ നാം മനുഷ്യരാകുന്നുള്ളൂ എന്ന വലിയ ബോധം വിദ്യാർത്ഥികളിലുണ്ടാക്കാനുള്ള സൗജന്യ സേവാപ്രവർത്തനവുമായി യാത്രതുടരുകയാണ് .
പറശ്ശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രത്തിലെ മൃഗശാല ഡയറക്ടർ പ്രൊ , ഇ കുഞ്ഞിരാമൻ ,സി ഇ .ഒ അവിനാഷ് ,മാരിനാഥ് ,സുധാകരൻ .റിയാസ് മങ്ങാട് ,ഡോ, അഞ്ജു എന്നിവരും പരിപാടികളിൽ മുഖ്യ പങ്കാളികളായി . ” പ്രകൃതിയെ മുറിവേൽപ്പിക്കാതെ ജീവിക്കു” മെന്ന പ്രതിഞ്ജ യെടുത്തുകൊണ്ടാണ് പരിപാടിക്ക് സമാപനം കുറിച്ചത് .

You May Also Like

More From Author