രോഗപ്രതിരോധശേഷിയില്‍ പടവലങ്ങ മുന്നില്‍

Estimated read time 1 min read

സാമ്പാര്‍, അവിയല്‍ തുടങ്ങിയ കറികളിലേക്ക് ഒരു കഷണം എന്ന നിലയില്‍ മാത്രമാണ് നമ്മള്‍ പടവലങ്ങയെ പരിഗണിക്കുന്നത്. എന്നാല്‍ പടവലങ്ങയ്ക്ക് നിരവധി ഔഷധഗുണങ്ങളുണ്ടെന്ന കാര്യം ഇനി മറക്കരുത്. വിറ്റാമിന്‍ എ,വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി,വിറ്റാമിന്‍ കെ, കാല്‍സ്യം, ഫൈബര്‍, ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധശേഷിയില്‍ കേമനാണിത്.

പടവലങ്ങ കഴിക്കുന്നത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കും. ശരീരത്തിലെ ടോക്‌സിന്‍ പലവിധത്തില്‍ നമുക്ക് അനാരോഗ്യം സമ്മാനിക്കും. ടോക്‌സിന്‍ ശരീരത്തില്‍ കൂടുതലായാല്‍ കരളിന്റെ പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിച്ചേക്കാം. പടവലങ്ങ കഴിച്ചോളൂ…ടോക്സിനെ പുറംതള്ളാന്‍ ഉത്തമാണിത്.

പല്ലിന്റെയും എല്ലിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു ഇത്. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടെ കൂട്ടാവുന്ന പച്ചക്കറിയാണ് പടവലങ്ങ. നാരുകളുടെ കലവറയായ പടവലങ്ങ വയറിലുണ്ടാകുന്ന അള്‍സറിനെ ചെറുക്കും ദഹനപ്രക്രിയ സുഗമമാക്കും. പ്രമേഹരോഗികള്‍ ഭക്ഷണത്തില്‍ പടവലങ്ങ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ ഗ്‌ളൂക്കോസിന്റെ തോത് കുറയ്ക്കാന്‍ സഹായിക്കും. മുടികൊഴിച്ചില്‍ പ്രശ്നമുള്ളവര്‍ക്കും പടവലങ്ങ കഴിച്ച് പ്രശ്നം പരിഹരിക്കാം.

Disclaimer: This content including advice provides generic information only. It is in no way a substitute for a qualified medical opinion. Always consult a specialist or your own doctor for more information. www.gooddaymagazine.com does not claim responsibility for this information

You May Also Like

More From Author