ഹയർ സെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർത്ഥിനിക്ക് വിജയ് നൽകിയ സമ്മാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഈ വർഷത്തെ പ്ലസ്ടു പരീക്ഷയിൽ ആയിരുന്നു ഡിണ്ടിഗൽ സർക്കാർ എയ്ഡഡ് സ്കൂളായ അണ്ണാമലയാർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി മുഴുവൻ മാർക്കും നേടി വിജയിച്ചത്. ഈ കുട്ടിക്ക് ആണ് പത്തുലക്ഷം രൂപയുടെ സമ്മാനം വിജയ് നൽകിയത്.
ഒരു ഡയമണ്ട് നെക്ലൈസ് ആണ് വിജയ് സമ്മാനമായി നൽകിയത്. എസ് വിജയ് നന്ദിനി എന്നാണ് പെൺകുട്ടിയുടെ പേര്. വജ്രമാലയും സർട്ടിഫിക്കറ്റും ആണ് വിജയ് നൽകിയത്. തമിഴ് ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും നൂറിൽ നൂറ് മാർക്ക് ആണ് നന്ദിനി നേടിയത്. സംസ്ഥാന തലത്തിൽ തന്നെ നന്ദിനി ഒന്നാമത് എത്തുകയും ചെയ്തു.
പെൺകുട്ടിയെയും മാതാപിതാക്കളെയും സ്റ്റേജിലേക്ക് വിളിച്ച് കൊണ്ട് ആയിരുന്നു വിജയ് അഭിനയിച്ചത്. ദരിദ്ര കുടുംബത്തിൽ നിന്നുമാണ് നന്ദിനിയുടെ അച്ഛൻ ശരവണ കുമാർ വരുന്നത്. മര പണിക്കാരൻ ആണ് ഇദ്ദേഹം. അമ്മ ഭാനുമതി ആവട്ടെ വീട്ടമ്മയും ആണ്.
വിജയ് പെൺകുട്ടിയുടെ മാതാപിതാക്കളെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. അമ്മ ബാനു പ്രിയക്ക് ആണ് മാല കൈമാറിയത്. പിന്നീട് കുടുംബത്തിനൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രിയെയും നന്ദിനി നേരിട്ട് കണ്ടിരുന്നു. മുഖ്യമന്ത്രി അനുഗ്രഹം നൽകി എന്ന് മാത്രമല്ല തുടർപഠനത്തിന് ആവശ്യമായ എല്ലാ സഹായവും നൽകും എന്നും ഉറപ്പു നൽകിയിട്ടുണ്ട്. കവി വൈര മുത്തു ഇവർക്ക് പൊന്നാട അണിയിച്ചു പേന സമ്മാനിച്ചിട്ടുണ്ട്.