500 ഇവി വാടകയ്ക്ക് നല്‍കാന്‍ ക്വിക്ക് ലീസ് ബ്ലൂ സ്മാര്‍ട്ടുമായി കൈകോര്‍ക്കുന്നു

Estimated read time 0 min read

കൊച്ചി:മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ  വാഹന വാടക, സബ്‌സ്‌ക്രിപ്ഷന്‍ ബിസിനസ് വിഭാഗമായ ക്വിക്ക് ലീസ് രാജ്യത്തെ ഏറ്റവും വലുതും ആദ്യത്തേയുമായ  ഇലക്ട്രിക് റൈഡ് ഹെയ്ലിംഗ്  സര്‍വീസ് പ്ലാറ്റ്‌ഫോമായ ബ്ലൂസ്മാര്‍ട്ട് മൊബിലിറ്റിയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു.

ഈ ക്രമീകരണത്തിന്റെ ഭാഗമായി ക്വിക്ക് ലീസ് ബ്ലൂസ്മാര്‍ട്ടിന്റെ 100%  ഇലക്ട്രിക് വാഹന നിരയില്‍ വിന്യസിക്കപ്പെടുന്ന  500 ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (ഇവി) കസ്റ്റമൈസ്ഡ് ലീസ് ലഭ്യമാക്കും.   ഇവ ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ വിന്യസിക്കുകയും എന്‍സിആറില്‍ നിലവില്‍ ബ്ലൂസ്മാര്‍ട്ട് ആപ്പ് വഴി പ്രവര്‍ത്തിക്കുന്ന എല്ലാ ഇലക്ട്രിക് റൈഡ് ഹെയ്ലിംഗ് സേവനങ്ങള്‍ക്കും ഉപയോഗിക്കുകയും ചെയ്യും.
വിവിധ ഉപയോക്തൃ വിഭാഗങ്ങള്‍ക്ക് എല്ലാ പ്രമുഖ ഒഇഎമ്മുകളില്‍ നിന്നുമുള്ള യാത്രാ, വാണിജ്യ വാഹനങ്ങളും ലഭ്യമാക്കുന്ന വിപുലമായ  വാഹന വാടക, സബ്‌സ്‌ക്രിപ്ഷന്‍ പ്ലാറ്റ്‌ഫോമാണ് ക്വിക്ക് ലീസ്.

മികച്ച ഭാവിയ്ക്ക് വേണ്ടി ഗതാഗത സംവിധാനം സ്മാര്‍ട്ടും സുസ്ഥിരവുമാക്കാന്‍ ഇലക്ട്രിക് വാഹന സേവനം ലഭ്യമാക്കുന്ന ബ്ലൂ സ്മാര്‍ട്ടിന് മികച്ച പങ്കാളിയാണ് ക്വിക്ക് ലീസെന്നും ഈ പങ്കാളിത്തം ഇരു കമ്പനികള്‍ക്കും വന്‍ വിജയം സമ്മാനിക്കുമെന്നും ബ്ലൂ സ്മാര്‍ട്ട് സ്ഥാപകനും സിഇഒയുമായ അന്‍മോള്‍ സിങ് ജാഗി പറഞ്ഞു.കൂടുതല്‍ സുസ്ഥിരമായ ഭാവിയിലേക്കുള്ള മാറ്റത്തെ നയിക്കാന്‍ ഇലക്ട്രിക് വാഹന വിഭാഗത്തില്‍ കൂടുതല്‍ വാടക സേവനം ലഭ്യമാക്കാന്‍ കമ്പനി തുടര്‍ന്നും പരിശ്രമിക്കുമെന്ന് ക്വിക് ലീസ് മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമായ മുഹമ്മദ് ടുറ പറഞ്ഞു.

You May Also Like

More From Author