പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ ഹിറ്റ് ചിത്രം ; സേതുവിൻ്റെയും സുലുവിൻ്റെയും 29 വർഷങ്ങൾ!

Estimated read time 1 min read
  • ENTERTAINMENT DESK

മിഥുനം മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമാണ്. സേതുവിൻറെ ജീവിതനെട്ടോട്ടമാണ് മിഥുനം എന്ന സിനിമ. സിനിമ അന്ന് വൻ വിജയമായിരുന്നു. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ഇന്നസെന്റ്, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രം പറഞ്ഞത് ഒരു കുടുംബകഥയായിരുന്നു.

 ഉർവ്വശിയും മോഹൻലാലും തകർത്തഭിനയിച്ച പ്രേക്ഷകഹൃദയങ്ങൾ കവർന്ന ചിത്രം, സേതു മാധവനും സുലോചനയും ദാക്ഷായണി ബിസ്ക്റ്റ്സുമൊക്കെ ഇന്നും മലയാളികളുടെ നിത്യ ജീവിതത്തിൽ കടന്നുവരുന്ന കഥാപാത്രങ്ങളാണ്. കുടുംബപശ്ചാത്തലത്തിൽ വിരിഞ്ഞ സാമൂഹ്യപ്രസക്തി കൂടിയുള്ള ഒരുചിത്രം കൂടിയായിരുന്നു മിഥുനം.

 പ്രണയവിവാഹത്തിന്റെ വരും വരായ്കകളെ പറ്റിയും മിഥുനം ചൂണ്ടിക്കാട്ടിയിരുന്നു. വിവാഹത്തിന് മുൻപുള്ള പ്രണയവും വിവാഹത്തിന് ശേഷമുള്ള പ്രണയവും തമ്മിലുള്ള മാറ്റത്തെ ചിത്രം അടയാളപ്പെടുത്താൻ ശ്രമിച്ചിരുന്നു

പ്രണവം ആർട്സിന്റെ ബാനറിൽ മോഹൻലാൽ നിർമ്മിച്ച ഈ ചിത്രം പ്രണാമം പിക്ചേഴ്‌സ് ആണ് വിതരണം ചെയ്തത്. 1993ൽ പുറത്തിറങ്ങിയ ചിത്രത്തിന് ഇന്ന് 29 വർഷങ്ങൾ പൂർത്തിയാകുകയാണ്. ചിത്രത്തിൻ്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് ശ്രീനിവാസൻ ആയിരുന്നു.

എം.ജി. രാധാകൃഷ്ണൻ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരുന്നത്. ഒ.എൻ.വി. കുറുപ്പായിരുന്നു ഗാനങ്ങൾക്ക് വരികൾ ഒരുക്കിയത്. എസ്.പി. വെങ്കിടേഷായിരുന്നു പശ്ചാത്തലസംഗീതം. മാഗ്ന സൗണ്ട്സായിരുന്നു ഗാനങ്ങൾ വിപണിയിലെത്തിച്ചത്.

 

You May Also Like

More From Author