തൃപ്രയാർ: തളർവാത രോഗ ബാധിതനായ മുഹമ്മദ് ഷഫീക്കിന് കൂട്ടായി മുചക്ര വാഹനമൊരുക്കി മണപ്പുറം ഫൗണ്ടേഷൻ. മണപ്പുറം ഫിനാൻസ് മാനേജിങ് ഡയറക്ടറും, മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ വി.പി.നന്ദകുമാര്‍ മുചക്ര വാഹനം ഷഫീക്കിനു നൽകി.
അരക്കു താഴേക്കു സ്വധീനമില്ലാത്ത മുഹമ്മദ് ഷഫീക്ക് ഡബ്ബിങ് ആർട്ടിസ്റ്റും, പഞ്ചഗുസ്തി ചാമ്പ്യനുമാണ്. വാഹനം ലഭിച്ചതിൽ വളരെയധികം സന്തോഷവും നന്ദിയും ഉണ്ടെന്നു ഷഫീക്ക് പറഞ്ഞു. മണപ്പുറം ഫൗണ്ടേഷൻ നൽകിയ മുച്ചക്ര വാഹനത്തിൽ ലഡാക്കിലേക്ക് സഞ്ചരിക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്നും ചേർപ്പ് സ്വദേശിയായ ഷഫീക്ക് അറിയിച്ചു
വലപ്പാട് മണപ്പുറം ഫിനാൻസിൻറെ ഓഫീസിൽ വച്ചു നടന്ന ചടങ്ങിൽ വലപ്പാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രമേശ് വി.എസ് മുഖ്യസാന്നിദ്ധ്യം വഹിച്ചു. മണപ്പുറം ഫൗണ്ടേഷന് സി.ഇ.ഒ ജോര്‍ജ് ഡി ദാസ് സ്വാഗതം പറഞ്ഞു. സാമൂഹിക പ്രതിബദ്ധത വിഭാഗം അംഗങ്ങളായ ശില്പ സെബാസ്റ്റ്യന്‍ , സൂരജ് കെ ,എമില്‍ ജി.ഈരാളി , അഖില തോപ്പിൽ എന്നിവര്‍ ചടങ്ങിൽ നേതൃത്വം നല്കി.
മുഹമ്മദ് ഷഫീക്കിന് കൂട്ടായി ഇനി മുച്ചക്ര വാഹനം; കൈത്താങ്ങായി മണപ്പുറം
![മുഹമ്മദ് ഷഫീക്കിന് കൂട്ടായി ഇനി മുച്ചക്ര വാഹനം; കൈത്താങ്ങായി മണപ്പുറം മുഹമ്മദ് ഷഫീക്കിന് കൂട്ടായി ഇനി മുച്ചക്ര വാഹനം; കൈത്താങ്ങായി മണപ്പുറം](https://gooddaymagazine.com/wp-content/uploads/2021/11/manappuram-1.jpg)