തെന്നിന്ത്യന്‍ സിനിമയിലെ താരജോഡികളായ സാമന്തയും നാഗ ചൈതന്യയും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും കുടുംബ കോടതിയെ സമീപിച്ചെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഔദ്യോഗികമായി വേര്‍പിരിയുന്നതിനു മുമ്പുള്ള കൗണ്‍സിലിങ് ഘട്ടത്തിലാണ് ഇരുവരുമെന്ന് ഓണ്‍ലൈന്‍ സൈറ്റായ സാക്ഷി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാഗ ചൈതന്യയുമായി തനിക്ക് ഒത്തുപോകാന്‍ പറ്റുന്നില്ലെന്ന് സാമന്ത ആരോപിച്ചതായും റിപ്പോര്‍ട്ടുകളിലുണ്ട്. സാമന്ത കരിയറില്‍ കൂടുതല്‍ അവസരങ്ങള്‍ തേടാന്‍ ശ്രമിക്കുന്നതാണ് നാഗ ചൈതന്യയെയും കുടുംബത്തെയും അസ്വസ്ഥമാക്കുന്നതെന്നും അതാണ് വേര്‍പിരിയലിന് കാരണമെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒത്തുപോകാന്‍ സാധിക്കുന്നില്ല; സാമന്തയും നാഗ ചൈതന്യയും വേര്‍പിരിയുന്നു?

Estimated read time
1 min read