അറുന്നൂറ് മൊബൈല്‍ ഫോണുകള്‍ കൊണ്ട് മമ്മൂട്ടി ചിത്രം തീർത്ത് ഡാവിൻചി സുരേഷ്

എഴുപതാം ജന്‍മദിനം ആഘോഷിക്കുന്ന മമ്മൂട്ടിയ്ക്ക് വ്യത്യസ്ത പിറന്നാൾ സമ്മാനവുമായി എത്തിരിക്കുകയാണ് ചിത്രകാരന്‍ ഡാവിൻചി സുരേഷ്. അറുന്നൂറ് മൊബൈല്‍ ഫോണുകള്‍ കൊണ്ട് മമ്മൂട്ടി ചിത്രമാണ് ഡാവിൻചി സുരേഷ് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി ചിത്രം ഒരുക്കാന്‍ 600 മൊബൈല്‍ ഫോണുകളും ആറായിരം മൊബൈല്‍ ആക്സസറീസുംമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇരുപതടി വലിപ്പമുണ്ട്. കൊടുങ്ങല്ലൂര്‍ ദര്‍ബാര്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് ഇത് ഒരുക്കിയത്. പത്തു മണിക്കൂറെടുത്തു ഇത് പൂര്‍ത്തിയാക്കാന്‍. നിറങ്ങളുടെ ലഭ്യതയായിരുന്നു പ്രശ്നം. പൌച്ചുകളും, സ്ക്രീൻ ഗാഡ്, ഡാറ്റാ കേബിളും എന്തിന്, ഇയര്‍ഫോണും ചാര്‍ജര്‍ വരെ ചിത്രമാക്കാന്‍ ഉള്‍പ്പെടുത്തി. മമ്മൂട്ടി ആരാധകനായ എം ടെല്‍ അനസിന്‍റെ ആഗ്രഹപ്രകാരം ജന്മദിന സമ്മാനമായാണ് ഈ ചിത്രം ചെയ്തത്.