ചലച്ചിത്ര – നാടകരംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന താരമാണ് രാധികാ ആപ്തെ. ജന്മനാടായ പൂനെയിലെ ‘ആസക്ത’ എന്ന നാടക ട്രൂപ്പിൽ പ്രവർത്തിച്ചുകൊണ്ടാണ് രാധികയുടെ അഭിനയജീവിതം ആരംഭിക്കുന്നത്. 2005-ൽ പുറത്തിറങ്ങിയ വാഹ് ! ലൈഫ് ഹോ തോ ഏസി എന്ന ബോളിവുഡ് ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് ചലച്ചിത്രരംഗത്തേക്കു പ്രവേശിച്ചു. 2009-ൽ പുറത്തിറങ്ങിയ അന്താഹീൻ എന്ന ബംഗാളി ചിത്രത്തിലും സമാന്തർ എന്ന മറാഠി ചിത്രത്തിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. 2015-ൽ പുറത്തിറങ്ങിയ ബദ്ലാപ്പൂർ, ഹണ്ടർ, മാഞ്ചി – ദ മൗണ്ടൻ മാൻ എന്നീ ചിത്രങ്ങളിൽ സഹനായികയായി. 2016-ൽ പുറത്തിറങ്ങിയ ഫോബിയ, പാർച്ച്ഡ് എന്നീ ചിത്രങ്ങളിലെ നായികാ കഥാപാത്രങ്ങൾ നിരൂപകശ്രദ്ധ നേടി. രാധികാ ആപ്തേ നായികയായി അഭിനയിച്ച ലാൽ ബാരി (, കബാലി എന്നീ ചിത്രങ്ങൾ പ്രദർശനശാലകളിൽ വലിയ വിജയം നേടിയിരുന്നു. ഫഹദ് ഫാസിൽ നായകനായ ഹരം എന്ന മലയാള ചലച്ചിത്രത്തിലും രാധിക അഭിനയിച്ചിട്ടുണ്ട്.
നടി രാധികാ ആപ്തെക്ക് ഇന്ന് പിറന്നാൾ

Estimated read time
1 min read