സംസ്ഥാനത്ത് ലോക്കഡൗണിന് ശേഷം മദ്യവില്‍പ്പന ആരംഭിക്കുബോൾ

Estimated read time 0 min read

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന ആരംഭിക്കും. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി നേരിട്ടായിരിക്കും മദ്യവില്‍പ്പന. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബാറുകളില്‍ നിന്നും പാഴ്‌സലായി മദ്യം ലഭിക്കും.ബെവ്ക്യൂ ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ കാലതാമസം കണക്കിലെടുത്താണ് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി നേരിട്ട് മദ്യം വിതരണം ചെയ്യാനുള്ള ബീവറേജ്‌സ് കോര്‍പ്പറേഷന്റെ നടപടി. രാവിലെ ബെവ്‌കോ അധികൃതരുമായി ബെവ്ക്യൂ അപ്പിന്റെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആപ്പ് പ്രവര്‍ത്തനസജ്ജമാകാന്‍ ദിവസങ്ങളെട്ടുക്കുമെന്ന് ബെവ്ക്യൂ ആപ്പ് അധികൃതര്‍ അറിയിച്ചിരുന്നു. ആപ്പിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം.സാമൂഹ്യ അകലം ഉറപ്പുവരുത്തിയായിട്ടായിരിക്കും മദ്യവില്‍പ്പന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള സ്ഥലങ്ങളില്‍ മാത്രമെ മദ്യവില്‍പ്പന ഉണ്ടായിരിക്കുകയുള്ളു.

കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തുപയോഗിച്ച ബെവ്ക്യൂ ആപ്പ് വഴി മദ്യം വിതരണം ചെയ്യുന്ന കാര്യമായിരുന്നു സര്‍ക്കാര്‍ പരിഗണിച്ചത്. എന്നാല്‍ ആപ്പ് പ്രവര്‍ത്തനക്ഷമമാക്കാന്‍ അഞ്ച് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ആപ്പ് തയ്യാറാക്കിയ ഫെയര്‍കോഡ് ടെക്‌നോളജീസ് അറിയിച്ചു.

You May Also Like

More From Author