വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന എരിഡയുടെ മൂന്നാമത്തെ പോസ്റ്ററും പുറത്തിറങ്ങി. ഒരു ഫുള്‍സ്ലീവ് ഷര്‍ട്ട് മാത്രം ധരിച്ചു നില്ക്കുന്ന സംയുക്താമേനോനാണ് മൂന്നാമത്തെ പോസ്റ്ററിന്റെ ഹൈലൈറ്റ്. ഗ്രീക്ക് ദേവതയാണ് എരിഡ. പകയുടെ ദേവത. ആ മിത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സൃഷ്ടിക്കപ്പെട്ട കഥാപാത്രത്തെയാണ് സംയുക്ത ‘എരിഡ’യില്‍ അവതരിപ്പിക്കുന്നത്. എല്ലാവരാലും ആദരിക്കപ്പെടേണ്ടവരാണ് സ്ത്രീകള്‍. എന്നാല്‍ മറിച്ചുള്ള അനുഭവങ്ങളാണ് ഈ കഥാപാത്രത്തിന് നേരിടേണ്ടിവരുന്നത്. ആ സമയം എല്ലാറ്റിനുംമേലുള്ള നിയന്ത്രണം അവള് ഏറ്റെടുക്കുകയാണ്. വൈ.വി. രാജേഷ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്ന എരിഡയുടെ കഥാതന്തു ഇതാണ്.സംയുക്തയെ കൂടാതെ കിഷോര്‍, നാസര്‍, ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
പ്രശസ്ത നിര്‍മ്മാതാവ് അരോമ മണിയുടെ മകന് അരോമ ബാബു നിര്‍മ്മിക്കുന്ന ആദ്യചിത്രമാണ് എരിഡ. അജി മേടയില്‍ നിര്‍മ്മാണ പങ്കാളിയാണ്. ട്രെന്റ്സ് ആന്റ് ആഡ് ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണവും ഈ ചിത്രത്തിനുണ്ട്. ലോകനാഥനാണ് ഛായാഗ്രാഹകന്‍. സുരേഷ് അരസ് എഡിറ്ററും അജയ് മാങ്ങാട്