മുസ്ലീങ്ങൾക്ക് വേണ്ടത് പള്ളിയല്ല പള്ളിക്കൂടമാണ്, സൽമാൻ ഖാന്റെ പിതാവ്

Estimated read time 0 min read

അയോദ്ധ്യ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പൊൾ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത് സൽമാൻ ഖാന്റെ പിതാവും ബോളിവുഡ് തിരക്കഥാകൃത്തും നിർമാതാവുമായ സലിം ഖാനാണ്. അ‍ഞ്ചേക്കർ ഭൂമിയിൽ നിർമ്മിക്കേണ്ടത് പള്ളിയല്ലെന്നും സ്കൂളാണെന്നും സലിം ഖാൻ പറ‌ഞ്ഞു.

 കുറെ കാലമായുള്ള തർക്കം പരിഹരിച്ചിരിക്കുകയാണ്. അയോദ്ധ്യ വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്‌ലാമിന്റെ ഗുണങ്ങൾ ക്ഷമയും സ്നേഹവുമാണെന്നാണ് പ്രവചകൻ പറഞ്ഞത്. അയോദ്ധ്യ വിധിക്ക് ശേഷവും ഈ ഗുണങ്ങളിലൂന്നിയാകണം ഓരോ മുസ്‍ലിമും മുന്നോട്ടുപോകേണ്ടത്. സ്നേഹവും ക്ഷമയും പ്രകടിപ്പിക്കൂ, പഴയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ മുന്നോട്ടുപോകൂ എന്നും അദ്ദേഹം പറ‌ഞ്ഞു.  ഇത് എന്തുകൊണ്ടാണെന്ന് വച്ചാൽ നമുക്കാവശ്യം സ്കൂളുകളും ആശുപത്രികളുമാണ്. പള്ളി പണിയുന്നതിന് പകരം അ‍ഞ്ചേക്കറിൽ സ്കൂളോ കോളജോ നിർമിക്കണമെന്നാണ് എന്റെ അഭിപ്രായം. പ്രധാനമന്ത്രി മോദിയെ താൻ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞതുപോലെ നമുക്കാവശ്യം സമാധാനമാണെന്നും ഭാവിയെക്കുറിച്ച് പ്രതീക്ഷയുണ്ടാകണമെന്നും സലിം ഖാൻ പറഞ്ഞു

You May Also Like

More From Author