നാഷനൽ ലീഗൽ സർവീസ് അതോറിറ്റിയുടെ അഭിഭാഷകർക്കുള്ള പുതുച്ചേരി സംസ്ഥാന പുരസ്‌കാരത്തിന് മാഹിയിലെ അഭിഭാഷക എൻ.കെ.സജ്‌നയെ യെ തിരഞ്ഞെടുത്തു.
9 ന് സുപ്രീം കോടതിയുടെ പുതിയ കോംപ്ലക്സിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്, നിയുക്ത ചീഫ് ജസ്റ്റിസ് എസ്.എ. ബോസ് ഡേ, സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എൻ.വി.രമണ, ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.എൻ.പട്ടേൽ, ജഡ്ജ് ജസ്റ്റിസ് ജി.എസ്.സി സറ്റാനി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. 1994 ൽ അഭിഭാഷകയായി പൊതുജീവിതം ആരംഭിച്ച സജ്‌ന മാഹി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ അംഗമെന്ന നിലയിൽ 14 വർഷത്തോളം സേവനം അനുഷ്ഠിച്ചു.
നിലവിൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗമാണ്. പള്ളൂർ സ്‌പിന്നിംഗ് മിൽ വുമൺ ഹരാസ്മെന്റ് പ്രിവൻഷൻ കമ്മിറ്റി ചെയർമാൻ, മാഹി ജവഹർലാൽ നെഹറു പഠന കേന്ദ്രം ഡയറക്ടർ, സ്ത്രീകളുടെ കൂട്ടായ്മയായ സ്നേഹം സമിതി ചെയർമാൻ എന്നിനിലകളിലും സേവനം അനുഷ്ഠിക്കുന്നു. കണ്ണൂർ ബാറിലെ അഭിഭാഷകനായ പരേതനായ അഡ്വ: ഗോപാലന്റെയും റിട്ട. പ്രൊഫ: എൻ.ലീലയുടെയും മകളാണ്. മാഹിയിലെ ബിസിനസ്സുകാരൻ ഒ.പി.ശിവദാസാണ് ഭർത്താവ്.മെഡിക്കൽ വിദ്യാർഥികളായ യദുകൃഷ്ണ (എയിംസ് ന്യൂഡൽഹി), മനു കൃഷ്ണ (ജിപ്മെർ, പുതുച്ചേരി) എന്നിവർ മക്കൾ
പുതുച്ചേരി സംസ്ഥാന അഭിഭാഷക പുരസ്‌കാരം എൻ.കെ.സജ്‌നക്ക്
![പുതുച്ചേരി സംസ്ഥാന അഭിഭാഷക പുരസ്‌കാരം എൻ.കെ.സജ്‌നക്ക് പുതുച്ചേരി സംസ്ഥാന അഭിഭാഷക പുരസ്‌കാരം എൻ.കെ.സജ്‌നക്ക്](https://gooddaymagazine.com/wp-content/uploads/2019/11/SAJNA.jpg)