മധ്യപൂര്‍വദേശത്തെയും ഇന്ത്യയിലെയും പ്രമുഖ ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്‌സ് ഷാര്‍ജയിലും അബുദാബിയിലും പുതിയ ഷോറൂമുകള്‍ തുറന്നു. കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍മാരും ഏറെ ജനപ്രിയരായ സിനിമാതാരങ്ങളുമായ പ്രഭു ഗണേശന്‍, മഞ്ജു വാര്യര്‍ എന്നിവരാണ് പുതിയ ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തത്. ഷാര്‍ജ സഫാരി മാളിലും അബുദാബിയിലെ വ്യവസായ കേന്ദ്രമായ മസാഫയിലുമാണ് ആഡംബരപൂര്‍ണമായ പുതിയ ഷോറൂമുകള്‍. ഇതോടെ കല്യാണ്‍ ജൂവലേഴ്‌സിന് ആഗോളതലത്തില്‍ 141 ഷോറൂമുകളായി.കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവര്‍ രണ്ട് ഷോറൂമുകളുടെയും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കല്യാണ്‍ ജൂവലേഴ്‌സ് യുഎഇയില്‍ രണ്ട് പുതിയ ഷോറൂമുകള്‍ തുറന്നു

Estimated read time
0 min read