തൃശ്ശൂര്‍: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറും ശൃംഖലയായ മൈജി -മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് തൃശ്ശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് ഷോറൂമിന്റെ ഉദ്ഘാടനം നടന്‍ ജയസൂര്യ നിര്‍വഹിച്ചു. തൃശ്ശൂരിലെ അഞ്ചാമത്തെ ഷോറൂമാണ് ഈസ്റ്റ് ഫോര്‍ട്ടില്‍ പ്രവര്‍ത്തനമാരംഭിച്ചത്. കേരളത്തിലുടനീളം ഇപ്പോള്‍ 63 ഷോറൂമുകളാണ് പ്രവര്‍ത്തിക്കുന്നത്.
ഫാത്തിമ നഗര്‍ കോ ഓപ്പറേറ്റീവ് ബില്‍ഡിംഗിലാണ് ഷോറും. ഉദ്ഘാടന ചടങ്ങില്‍ മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ ഷാജി, ഓപ്പറേഷന്‍ ജനറല്‍ മാനേജര്‍ സി.കെ.വി നദീര്‍, മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ സി.ആര്‍ അനീഷ് , സ്റ്റേറ്റ് ഹെഡ് മുഹമ്മദ് ജയ്‌സല്‍, സെയില്‍സ് എ.ജി.എം ഫിറോസ് കെ.കെ,സോണല്‍ മാനേജര്‍ ജേക്കബ് ജോബിന്‍, ടെറിട്ടറി മാനേജര്‍ റംഷിക്ക് എം ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.