വിഷു-ഈസ്റ്റര്‍ ഓഫറുമായി കല്യാണ്‍ ജൂവലേഴ്‌സ് ; പണിക്കൂലിയില്‍ 50 ശതമാനം വരെ ഇളവ്

Estimated read time 1 min read

കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് വിഷുഈസ്റ്റര്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് കേരളത്തിലെ ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫറായി പണിക്കൂലിയില്‍ 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. എല്ലാത്തരം ആഭരണശേഖരങ്ങള്‍ക്കും ഈ ഓഫര്‍ ബാധകമായിരിക്കും. ഏപ്രിൽ 30 വരെയാണ് ഓഫർ കാലാവധി. കൂടാതെ ആഘോഷാവസരത്തിനായി പ്രത്യേക ഡിജിറ്റല്‍ പ്രചാരണത്തിനും തുടക്കം കുറിച്ചു.

ഈ വര്‍ഷം അടുത്തടുത്തായി ആഘോഷിക്കുന്ന വിഷുവും ഈസ്റ്ററും സന്തോഷത്തിന്‍റെയും ആഘോഷത്തിന്‍റെയും പ്രതീക്ഷയുടെയും സമൃദ്ധിയുടെയും പുതിയ തുടക്കത്തിന്‍റെയും പ്രതീകങ്ങളാണെന്ന് കല്യാൺ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു.

കല്യാണ്‍ ജൂവലേഴ്‌സ് അക്ഷയ തൃതീയ പ്രീ-ബുക്കിംഗ് ഓഫറും അവതരിപ്പിച്ചിട്ടുണ്ട്. ആഭരണങ്ങള്‍ വാങ്ങാനുദ്ദേശിക്കുന്ന തുകയുടെ പത്ത് ശതമാനമെങ്കിലും മുൻകൂറായടച്ച് പ്രീ-ബുക്കിംഗിലൂടെ ആഭരണങ്ങള്‍ സ്വന്തമാക്കാം. ഇതുവഴി സ്വർണ വില വര്‍ദ്ധനവിൽ നിന്ന് സംരക്ഷിതരാകാനും സാധിക്കും. ഏപ്രിൽ 14 വരെ പ്രീ-ബുക്കിംഗ് ചെയ്യാനാകും.

കൂടിച്ചേരലിന്‍റെയും പാരമ്പര്യത്തിന്‍റെയും ഒരുമയുടെയും ആഘോഷങ്ങള്‍ക്കായി കല്യാണ്‍ അവതരിപ്പിക്കുന്ന ഡിജിറ്റല്‍ പ്രചാരണത്തില്‍ മലയാളികളുടെ പ്രിയതാരവും കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ബ്രാന്‍ഡ് അംബാസിഡറുമായ കല്യാണി പ്രിയദര്‍ശന്‍ വിഷുക്കാലത്തെ കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിന്‍റെ നിമിഷങ്ങള്‍ അവതരിപ്പിക്കും. ഗജരൂപങ്ങളാലും സെമി-പ്രഷ്യസ് കല്ലുകളാലും അലങ്കരിച്ച മനോഹരമായ കാശുമാല വിഷുവിന്‍റെ ഒരുക്കങ്ങള്‍ക്കൊപ്പം മകള്‍ക്കായി സമ്മാനമായി നല്‌കാന്‍ അമ്മ തയാറെടുക്കുന്നതാണ് പ്രചാരണത്തിന്‍റെ കഥതന്തു. ആഭരണം എന്നതിനപ്പുറം മാതൃസ്നേഹത്തിന്‍റെയും സൗഭാഗ്യത്തിന്‍റെയും നിറവാര്‍ന്ന പാരമ്പര്യത്തിന്‍റെ തുടര്‍ച്ചയുടെയും സ്വര്‍ണത്തില്‍ തീര്‍ത്ത വിഷുക്കൈനീട്ടമാണ് ഈ സമ്മാനം.

കല്യാണ്‍ ജൂവലേഴ്‌സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധതരം ശുദ്ധതാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്‌തവയുമാണ്. ആഭരണങ്ങള്‍ക്കൊപ്പം നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കുന്നതിനാല്‍ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇന്‍വോയിസില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം. കൂടാതെ കല്യാണ്‍ ജൂവലേഴ്‌സിന്‍റെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങള്‍ മെയിന്‍റനന്‍സ് നടത്തുന്നതിനും സാധിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാന്‍ഡിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

You May Also Like

More From Author

+ There are no comments

Add yours