തെന്നിന്ത്യയുടെ വാനമ്പാടിയായ ചിത്ര മലയാളത്തില്‍ മാത്രമല്ല തമിഴിലും ഹിന്ദിയിലും കന്നഡയിലും തെലുങ്കിലും മറ്റ് പല ഇന്ത്യന്‍ ഭാഷകളിലും പാടിയിട്ടുണ്ട്. തന്റെ വ്യക്തി ജീവിതത്തില്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട് കെഎസ് ചിത്രയ്ക്ക്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയായി കെഎസ് ചിത്ര ഇപ്പോഴും കൊണ്ടുനടക്കുന്നതാണ് മകളുടെ മരണം.ഇപ്പോഴിതാ ആ സമയത്തെ തന്റെ അവസ്ഥയെക്കുറിച്ച് സംസാരിക്കുകയാണ് കെഎസ് ചിത്ര.
ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കര്‍ എങ്ങനെയാണ് അന്ന് തനിക്ക് ആശ്വാസം പകര്‍ന്നതെന്നാണ് കെഎസ് ചിത്ര പറയുന്നത്. ഒരു അഭിമുഖത്തിലാണ് ഗായിക മനസ് തുറന്നത്. മകളുടെ മരണത്തെ തുടര്‍ന്ന് തകര്‍ന്നു പോയിരുന്നു കെഎസ് ചിത്ര. ഇതോടെ ഗായിക പൊതുവേദികളില്‍ നിന്നെല്ലാം പിന്മാറി. വീടിനുള്ളില്‍ ഒതുങ്ങിക്കൂടി. തനിക്ക് ലഭിച്ച അവാര്‍ഡ് വാങ്ങാന്‍ പോലും പോയില്ല. ലതാ മങ്കേഷ്‌കറുടെ പേരിലുള്ള അവാര്‍ഡിന് കെഎസ് ചിത്രയെ അന്ന് തിരഞ്ഞെടുത്തിരുന്നു. ഹൈദരാബാദില്‍ വച്ചായിരുന്നു ചടങ്ങ്. എന്നാല്‍ കെഎസ് ചിത്ര വരില്ലെന്ന് സംഘാടകരെ അറിയിച്ചു. ഇതോടെ ചിത്രയെ ലത മങ്കേഷ്‌കര്‍ നേരിട്ട് വിളിക്കുകയായിരുന്നു.
എന്നെ ഒരു അവാര്‍ഡിനായി തിരഞ്ഞെടുത്തു. പക്ഷെ എന്റെ മാനസിക നില ശരിയല്ലാത്തിനാല്‍ ഞാന്‍ പോകാന്‍ വിസമ്മതിച്ചു. പിന്നാലെ എന്നെ ലതാ മങ്കേഷ്‌കര്‍ വിളിച്ചു. ഞാന്‍ കടന്നു പോകുന്നതിനെക്കുറിച്ച് എല്ലാം അറിയാമെന്ന് പറഞ്ഞു. ഇനിയങ്ങോട്ട് നിന്റെ ജീവതത്തില്‍ എല്ലാം സംഗീതം ആയിരിക്കണം എന്ന് പറഞ്ഞു. അവാര്‍ഡ് വാങ്ങാന്‍ പോകണമെന്നും പഞറ്ഞു. നിന്നെ കാണാന്‍ വേണ്ടി മാത്രം ഞാന്‍ വരുമെന്നും അവര്‍ എന്നോട് പറഞ്ഞു. അവര്‍ക്ക് വേണ്ടി മാത്രം ഞാന്‍ അന്ന് അവാര്‍ഡ് ഷോയ്ക്ക് പോയി” എന്നാണ് കെഎസ് ചിത്ര പറയുന്നത്. ”എല്ലാ ഗായികമാരിലും ലത മങ്കേഷ്‌കര്‍ ഉണ്ട്. കാരണം അവരെ കേട്ടാണ് ഞങ്ങളെല്ലാം വളര്‍ന്നത്. അവരുടെ 80-ാം പിറന്നാളിന് ഞങ്ങളൊരു ആല്‍ബം തയ്യാറാക്കിയിരുന്നു. അത് കേട്ട് അവര്‍ എന്നെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു”