ഞാന്‍ കോടികള്‍ തട്ടിയെടുത്തു,കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ മൂന്ന് പേരോടൊപ്പം കണ്ടു.സഹികെട്ട് പരാതി കൊടുത്തതാണെന്ന് ഗായിക

ഞാന്‍ കോടികള്‍ തട്ടിയെടുത്തു,കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ മൂന്ന് പേരോടൊപ്പം കണ്ടു.സഹികെട്ട് പരാതി കൊടുത്തതാണെന്ന് ഗായിക

ബാല വർഷങ്ങളായി തങ്ങളെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് ബാലയുടെ അറസ്റ്റിന് പിന്നാലെ പ്രമുഖ ഗായിക പറയുന്നുണ്ട്.ഇപ്പോള്‍ വീട്ടില്‍ ഞാനും അമ്മയും അനിയത്തിയും മകളും മാത്രമാണുള്ളത്. അച്ഛന്‍ പോലും ഇല്ലാത്ത അവസ്ഥയാണ്. സഹിക്കാവുന്നതിലും ഒരുപാട് സഹിച്ചെന്നുംപരാതിക്കാരി പറയുന്നു.മകളെ കാണിക്കുന്നില്ല, ഞാന്‍ കോടികള്‍ തട്ടിയെടുത്തു എന്ന് തുടങ്ങിയുള്ള വ്യാജ ആരോപണങ്ങളാണ് എനിക്കെതിരെ നടത്തിയത്. വ്യക്തിഹത്യ നടത്താനുള്ള ശ്രമവും ഉണ്ടായി. കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ മൂന്ന് പേരോടൊപ്പം കണ്ടു. തുടങ്ങിയ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴൊക്കെ ഞാന്‍ മിണ്ടാതിരുന്നത് മകളെ ഓർത്ത് മാത്രമാണ്.

മകളെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്ന് എനിക്കുണ്ടായിരുന്നു. അവളും അത്രത്തോളം അനുഭവിച്ചിട്ടുണ്ട്. ഒരു സ്ത്രീ എന്ന നിലയില്‍ അനുഭവിക്കാന്‍ കഴിയുന്നതിന്റെ പരമാവധി അനുഭവിച്ചിട്ടാണ് ഞാന്‍ അവിടെ നിന്നും ഇറങ്ങിപ്പോന്നത്. മകളിലേക്കും കൂടി വന്നപ്പോഴാണ് മകളെ എടുത്ത് ഇറങ്ങിയോടിയത്. അത്രയും ട്രോമ അനുഭവിച്ച കുഞ്ഞാണ്. അവളെ ചെന്നൈയില്‍ കൊണ്ടുപോയി പൂട്ടിയിട്ട സാഹചര്യമൊക്കെ ഉണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കുന്നു.

രണ്ടുപേരും സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം മോശം പറയാന്‍ പാടില്ലെന്ന ഒരു നിബന്ധന വിവാഹ മോചന സമയത്തുണ്ടായിരുന്നു. അതോടൊപ്പം മകളെ ഒരു ആരോപണത്തിലേക്കും വലിച്ചിടരുതെന്നും. ഇത്തരം ധാരണകളുടെ അടിസ്ഥാനത്തിലാണ് വിവാഹ മോചനം നടക്കുന്നത്.