കൊച്ചി: ആഗോള ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ടെക്കീഡ ഫാര്‍മസ്യൂട്ടിക്കല്‍ അഡിനോവെറ്റ് അവതരിപ്പിച്ചു കൊണ്ട് ഇന്ത്യയിലെ തങ്ങളുടെ അപൂര്‍വ്വ രോഗ വിഭാഗത്തിലെ ഉല്‍പന്നങ്ങള്‍ വിപുലമാക്കി. ഹീമോഫീലിയ എ രോഗികള്‍ക്കു നല്‍കാവുന്ന, അംഗീകരിക്കപ്പെട്ട സാങ്കേതികവിദ്യ (നിയന്ത്രിത പിഇ ഗൈലേഷന്‍) ഉപയോഗിക്കുന്ന നവീനമായ എക്സ്റ്റെന്‍ഡഡ് ഹാഫ് ലൈഫ് റീകോമ്പിനന്‍റ് ഫാക്ടര്‍ VIII ചികില്‍സയാണ് അഡിനോവെറ്റ്.
മൈപികെഫിറ്റ് ആപ്ലിക്കേഷനും അഡിനോവെറ്റും ചേരുമ്പോള്‍ വ്യക്തിഗതവും വിനിമയം നടത്തിയുമുള്ള പ്രോഫിലാക്സിസ് ചികില്‍സയ്ക്കുള്ള സാധ്യതയാണ് ആരോഗ്യ സേവന പ്രൊഫഷണലുകള്‍ക്കും രോഗികള്‍ക്കും ലഭ്യമാക്കുന്നത്. വീട്ടിലിരുന്ന്തന്നെ, ഫോണിലൂടെ ഫാക്ടര്‍ VIII ലെവല്‍ തല്‍സമയം നിരീക്ഷിക്കുവാനും അതനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും സാധിക്കും. ഫാക്ടര്‍ VIII ലെവല്‍ കുറയുമ്പോള്‍ രോഗികള്‍ക്ക് പ്രോഫിലാക്സിസിനെ കുറിച്ച് മുന്നറിയിപ്പുകള്‍ നല്‍കുകയും ഇന്‍ഫ്യൂഷനെ കുറിച്ച് അവരെ ഓര്‍മപ്പെടുത്തുകയും ചെയ്യും.
ടെക്കീഡയുടെ ഓരോ തീരുമാനങ്ങളുടെ കാര്യത്തിലും രോഗികള്‍ക്കാണ് ഏറ്റവും മുന്തിയ പരിഗണന എന്നും തങ്ങളുടെ ഉന്നതതല നവീന ചികില്‍സകള്‍ അവര്‍ക്കു ലഭ്യമാക്കുന്നിനും ഇന്ത്യയിലെ രോഗികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ടെക്കീഡ ജനറല്‍ മാനേജര്‍-ഇന്ത്യ സെറീന ഫിഷര്‍ ചൂണ്ടിക്കാട്ടി. ഹീമോഫീലിയ ചികില്‍സയിലെ അപര്യാപ്തതകള്‍ പരിഹരിക്കുന്നതിനുള്ള മറ്റൊരു ചുവടുവെപ്പാണ് അഡിനോവെറ്റ് അവതരണം. തങ്ങളുടെ സ്ഥിതി കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഇത് രോഗികളേയും ആരോഗ്യ സേവന പ്രൊഫഷണലുകളേയും സഹായിക്കുമെന്ന് സെറീന കൂട്ടിച്ചേര്‍ത്തു.
ശക്തമായ ഹീമോഫീലിയ ഉള്ളവര്‍ക്ക് സന്ധികളില്‍ ഇടക്കിടെ രക്തസ്രാവം ഉണ്ടാകുന്നതും സന്ധികളില്‍ ഒടിവ് ഉണ്ടാകുന്നതും അസ്ഥികള്‍ ക്ഷയിക്കുന്നതും പ്രോഫിലാക്സിസ് വഴി ഫലപ്രദമായി കൈകാര്യം ചെയ്യാവുന്നതാണെന്ന് ടെക്കീഡ മെഡിക്കല്‍ അഫയേഴ്സ് ആന്‍റ് പേഷ്യന്‍റ് സര്‍വ്വീസസ് വിഭാഗം-ഇന്ത്യാ മേധാവി ഡോ. സന്ദീപ് അരോര പറഞ്ഞു. നവീനമായ എക്സ്റ്റെന്‍ഡഡ് ഹാഫ് ലൈഫ്, അഡിനോവെറ്റ് മരുന്ന് നല്‍കുന്നതിന്‍റെയും ഇന്‍ഫ്യൂഷന്‍റെയും സമയ പരിധി കുറച്ച് രോഗികളെ സഹായിക്കാനാവും. സമഗ്രമായ ആഗോള ക്ലിനിക്കല്‍ പ്രോഗ്രാമുകളില്‍ അഡിനോവെറ്റ് പരീക്ഷിച്ചത് സുരക്ഷ, ഫലപ്രാപ്തി തുടങ്ങിയവയില്‍ അനുകൂലമായ ഫലങ്ങളാണു നല്‍കിയത്. രക്തസ്രാവം പരിഹരിക്കാനും സന്ധികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഭൂരിഭാഗം കേസുകളിലും പെട്ടെന്നുള്ള രക്തസ്രാവം ഏതാണ്ട് പൂജ്യം ആക്കാനും സാധിച്ചതായി ഡോ. സന്ദീപ് ചൂണ്ടിക്കാട്ടി.
ബാക്സിജെക്ട് കകക സംവിധാനത്തോടൊപ്പം മൂന്നു ഘട്ടങ്ങളിലായി നല്‍കുന്ന അഡിനോവെറ്റ് വയല്‍ അണുനശീകരണം നടത്തേണ്ട ആവശ്യം ഒഴിവാക്കുന്നു. വയലുകള്‍ സിസ്റ്റം ഹൗസിങില്‍ നേരത്തെ തന്നെ ഉള്ളതിനാലാണിത്. 30 ഡിഗ്രി സെന്‍റീഗ്രേഡില്‍ കൂടാത്ത സാധാരണ താപനിലയില്‍ ഇത് മൂന്നു മാസം വരെ കാലാവധി തീയ്യതി കഴിയാതെയുള്ള വിധത്തില്‍ ശേഖരിച്ചു വെക്കാം. അതുവഴി കൈകാര്യം ചെയ്യുന്നതും ശേഖരിക്കുന്നതും എളുപ്പമാകുന്നു.
ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ ആഗോള മുന്‍നിരക്കാര്‍ എന്ന നിലയില്‍ കമ്പനിയുടെ തെരഞ്ഞെടുത്ത ചികില്‍സാ മേഖലകളില്‍ ഫലപ്രദവും നവീനവുമായ ചികില്‍സകള്‍ വികസിപ്പിക്കാന്‍ സമഗ്രമായ ഗവേഷണങ്ങള്‍ നല്‍കുന്നതിലാണ് ടെക്കീഡ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജപാന്‍ ആസ്ഥാനമായുള്ള ടെക്കീഡ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ് ഓഫ് കമ്പനികളുടെ ഭാഗമാണ് ടെക്കീഡ ഇന്ത്യ. ഹെര്‍ട്ടോളജി, ജനിതക രോഗങ്ങള്‍, രോഗപ്രതിരോധം, ഗാസ്ട്രോഇന്‍റസ്റ്റിനല്‍ വിഭാഗങ്ങള്‍ എന്നിവയിലാണ് കമ്പനി രാജ്യത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.