പാലക്കാട്. ദേശീയ യുവജന ദിനത്തിന്റെ ഭാഗമായി സ്വാമി വിവേകാനന്ദന്റെ 150 ആം ജന്മദിനത്തിൽ വിരലടയാളം ഉപയോഗിച്ച് അദ്ദേഹത്തിന്റെ രൂപരേഖ തയ്യാറാക്കി. പാലക്കാട് ആറ്റoസ് കോളേജിലെ അധ്യാപിക അപ്സര യുടെ നേതൃത്വത്തിൽ 42 ഓളം വിദ്യാർത്ഥികൾ ചേർന്ന് അവരുടെ തള്ള വിരൽ അടയാളം ഉപയോഗിച്ചാണ് നാലുമണിക്കൂർ കൊണ്ട് നാലര അടി ഉയരത്തിലുള്ള രൂപരേഖ തയ്യാറാക്കിയത് . ഇന്ത്യൻ യുവത്വത്തിന് അത്രമാത്രം പ്രചോദനാത്മകമായ ആയിരുന്നു അദ്ദേഹത്തിന്റെ തത്വങ്ങളും ആശയങ്ങളും വ്യത്യസ്ത രീതിയിൽ ഈ കലാ സൃഷ്ടി സംഘടിപ്പിച്ചതിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കോളേജ് മാനേജിങ് ഡയറക്ടർ അജയ് ശേഖർ പ്രത്യേകം അനുമോദനം നൽകി.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക