ന്യൂഡൽഹി: പന്ത്രണ്ട് വയസുള്ള മകനൊപ്പം അമ്മയുടെ അശ്ലീല ചുവയുള്ള നൃത്തതിനെതിരെ കേസെടുത്ത് പൊലീസ്. ഡൽഹിയിലാണ് സംഭവം. ഡല്‍ഹി വനിതാ കമ്മീഷന്‍ കര്‍ശന നടപടിയ്ക്ക് ഉത്തരവിടുകയും, വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടയുകയും ചെയ്ത പശ്ചാത്തലത്തിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഡല്‍ഹി സ്വദേശിയായ യുവതി ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണ്. ഒന്നരലക്ഷത്തിലധികം ഫോളോവേഴ്‌സും ഉണ്ട്. ഈ യുവതി മകനൊപ്പമുള്ള നൃത്തത്തിന്റെ വീഡിയോകള്‍ (Dance with Son) ഇന്‍സ്റ്റായില്‍ പങ്കുവെച്ചിരുന്നു. വീഡിയോയില്‍ തന്റെ മകനോടൊപ്പം അശ്ലീല ചുവയുള്ള നൃത്തം ആണ് യുവതി നടത്തിയത്. കുഞ്ഞ് മകനൊപ്പം ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് ഇവര്‍ പുറത്തിറക്കിയത്.
ഇത്ര ചെറുപ്പത്തില്‍ത്തന്നെ സ്വന്തം അമ്മ തന്നെ കുട്ടിയെ സ്ത്രീകളെ ഒരു വസ്തുവായി കാണാന്‍ പഠിപ്പിക്കുന്നുവെന്നാണ് വീഡിയോ ശ്രദ്ധയിൽപ്പെട്ട ഡല്‍ഹി വനിതാ കമ്മീഷൻ പ്രതികരിച്ചത്. ഇത്തരമൊരു വീഡിയോ നിര്‍മ്മിക്കുന്നതിലൂടെ കുട്ടിയുടെ ഉള്ളില്‍ തെറ്റായ ധാരണയാണ് വളര്‍ത്തുന്നതെന്നും ഇത് അമ്മ-മകന്‍ എന്ന പവിത്ര ബന്ധത്തിന് കളങ്കമുണ്ടാക്കുന്നുവെന്നും കമ്മീഷൻ പറഞ്ഞു. വീഡിയോ ആദ്യം ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ വിമർശനം ശക്തമായതോടെ ഡിലീറ്റ് ചെയ്യുകയായിരുന്നു.