ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന താരങ്ങൾ ആണ് വിശാലും ജീവയും.ഇരുവരും മലയാളികൾക്കും ഏറെ പ്രിയപ്പെട്ടവർ ആണ്.മലയാളസിനിമകളിൽ ഇരുവരും അഭിനയിച്ചിട്ടുമുണ്ട് . കടം വാങ്ങിയ പണം തിരികെ നല്‍കിയിട്ടും തന്റെ വീടിന്റെ ആധാരം നടൻ ജീവയുടെ പിതാവ് തിരികെ നല്‍കുന്നില്ലെന്ന് പരാതിയുമായി നടന്‍ വിശാല്‍. കടം വാങ്ങിയ പണം തിരിച്ചു നല്‍കിയിട്ടും ഈടായി നല്‍കിയ രേഖകള്‍ തിരിച്ചു നല്‍കുന്നില്ലെന്ന് വിശാല്‍ പരാതിയില്‍ പറയുന്നുണ്ട്.സംഭവത്തില്‍ ടി നഗര്‍ പൊലീസ് കമ്മീഷണര്‍ക്കാണ് വിശാല്‍ പരാതി നല്‍കിയിരിക്കുന്നത്.വിശാല്‍ നായകനായി എത്തിയ ഇരുമ്പു തിരൈ എന്ന സിനിമക്കായി ചൗധരിയില്‍ നിന്ന് പണം കടംവാങ്ങിയിരുന്നു.സ്വന്തം വീടായിരുന്നു കടം വാങ്ങുന്നതിനുള്ള ഈടായി നല്‍കിയിരുന്നത്. എന്നാല്‍ പണം പൂര്‍ണമായും തിരികെ നല്‍കിയിട്ടും തന്റെ വീടിന്റെ ആധാരവും രേഖകളും തിരികെ നല്‍കുന്നില്ലെന്നാണ് വിശാലിന്റെ പരാതി.താന്‍ രേഖകള്‍ തിരികെ ചോദിച്ചപ്പോള്‍ അവ കാണാനില്ലെന്നായിരുന്നു മറുപടിയെന്നാണ് വിശാല്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയില്‍ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.
ജീവയുടെ പിതാവിനെതിരെ പരാതിയുമായി നടന്‍ വിശാല്‍
![ജീവയുടെ പിതാവിനെതിരെ പരാതിയുമായി നടന്‍ വിശാല്‍ ജീവയുടെ പിതാവിനെതിരെ പരാതിയുമായി നടന്‍ വിശാല്‍](https://gooddaymagazine.com/wp-content/uploads/2021/06/vishal-11.jpg)
Estimated read time
0 min read