നല്ല ഉറക്കം കിട്ടുകയെന്നത് പലര്‍ക്കും ഒരു സ്വപ്നമാണ്. ഉറങ്ങാന്‍ സാധിക്കുന്നത് മഹാഭാഗ്യമായി കരുതുന്ന പലരുമുണ്ട്. രാവിലെ മതുല്‍ രാത്രി വരെ ഓടെടാ ഓട്ടം…ടെന്‍ഷന്‍, സ്ട്രെസ്, ആശങ്ക, ജോലിയിലെ പ്രശ്നങ്ങള്‍, വീട്ടിലെ പ്രശ്നങ്ങള്‍…ഇങ്ങനെ നിരവധി വയ്യാവേലികള്‍ക്കിടയിലാണ് നമ്മുടെ ജീവിതം.എല്ലാം കഴിഞ്ഞ് ഉറങ്ങാന്‍ ബെഡിലെത്തുമ്പോള്‍ ഉറക്കം വരാത്ത അവസ്ഥ. വേണ്ടത്ര ഉറക്കം കിട്ടിയില്ലെങ്കില്‍ പിന്നെ അടുത്ത ദിവസത്തെ കാര്യം പറയുകയും വേണ്ട. നന്നായി, ആഴത്തില്‍ ഉറങ്ങാന്‍ ഇതാ ചില സിംപിള്‍ ടെക്നിക്കുകള്‍.
കഥകള്‍, ഓഡിയോ ബുക്കുകള്‍ : പണ്ട് മുത്തശ്ശി കഥ പറഞ്ഞ് ഉറക്കിയത് ഓര്‍മയില്ലേ. അതേ മാര്‍ഗ്ഗം ഇന്നും പരീക്ഷിക്കാം. കഥകള്‍ കേള്‍ക്കുക, മൊബീലിലോ ഓഡിയോ ബുക്കുകളിലോ കൂടെ. ഓഡിയോ ബുക്കുകള്‍ അധികവം വൈകാതെ നിങ്ങളുടെ തലച്ചോറിനെ റിലാക്സ് ചെയ്യിക്കും. പതിയ ഉറക്കത്തിലേക്ക് പോകും. ആമസോണ്‍ ഓഡിബിള്‍ എല്ലാം പരീക്ഷിക്കാം.
നല്ല കിടക്ക : ഉറക്കം വരാത്തതിന്റെ ഒരു കാരണം ചിലപ്പോള്‍ കിടക്കയുടെ പ്രശ്നമാകാം. ആഴ്ന്നുറങ്ങാന്‍ സഹായിക്കുന്ന, എന്നാല്‍ ശരീരത്തിന് രാവിലെ വേദനയുണ്ടാക്കാത്ത തരത്തിലുള്ള കിടക്ക വേണം ഉറങ്ങാന്‍ ഉപയോഗിക്കാന്‍. ലാഭം നോക്കി കിടക്ക വാങ്ങിയാല്‍ ശരീരത്തിന് പണി കിട്ടും.
നീല വെളിച്ചം വേണ്ട: ഉറങ്ങുന്നത് മുമ്പ് നീല വെളിച്ചമെല്ലാം ഓഫ് ചെയ്തേക്കുക. കംപ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണുകള്‍ തുടങ്ങി എല്ലാ ഗാഡ്ജറ്റുകളില്‍ നിന്നു വരുന്ന വെളിച്ചവും ഇല്ലാതാക്കുക. നീല വെളിച്ചം നിങ്ങളെ ഉറക്കില്ല.കൂടാതെ കഴിയുന്നതും വാരിവലിച്ചു ഭക്ഷണം കഴിക്കാതെ ഉറങ്ങാൻ ശ്രദ്ധിക്കുക