ഒരു മറവത്തൂര്‍ കനവ് എന്ന കന്നി ചിത്രം സൂപ്പര്‍ഹിറ്റായെങ്കിലും സാമ്പത്തികമായി നന്നാവാൻ ഒട്ടേറെ സമയം വേണ്ടിവന്നുവെന്ന് ലാല്‍ജോസ് പറയുന്നു. ജീവിതത്തില്‍ ഒട്ടേറെ ഉയര്‍ച്ചതാഴ്ചകളിലൂടെ കടന്നുപോയ സംവിധായകനാണ് ലാല്‍ജോസ് . തന്റെ മൂന്നാമത്തെ ചിത്രമായ രണ്ടാംഭാവത്തിന്റെ സമയത്ത് തനിക്കുണ്ടായിരുന്ന ഒരു സെക്കന്റ് ഹാന്‍ഡ് മാരുതി കാര്‍ വിറ്റാണ് അറുപത്തി അയ്യായിരം രൂപയുടെ കടം വീട്ടിയത്. രണ്ടാമത്തെ ചിത്രമായ ചന്ദ്രനുദിക്കുനന്ന ദിക്കില്‍ കുഴപ്പമില്ലാതെ പോയി. എന്നാല്‍ രണ്ടാംഭാവത്തിന്റെ പരാജയം വല്ലാതെ ബാധിച്ചു. അസോസിയേറ്റ് ആയിരുന്നപ്പോള്‍ എനിക്കു കിട്ടിയ വരുമാനത്തേക്കാള്‍ കുറവായിരുന്നു ഈ രണ്ടു ചിത്രങ്ങളില്‍ നിന്നു കിട്ടിയ പ്രതിഫലം. ഇങ്ങനെ ആകെ പ്രശ്നമായി നില്ക്കുന്ന സമയത്താണ് മീശമാധവന്റെ ആലോചന വന്നത്. എന്റെ കരിയറിലെ തന്നെ വഴിത്തിരിവ് അവിടെ നിന്നായിരുന്നു ലാൽ ജോസ് പറയുന്നു..
രണ്ടാംഭാവത്തിന്റെ പരാജയം വല്ലാതെ ബാധിച്ചു” കടം വീട്ടാന്‍ കാര്‍ വിൽക്കേണ്ടിവന്നു ; ലാല്‍ജോസ്
![രണ്ടാംഭാവത്തിന്റെ പരാജയം വല്ലാതെ ബാധിച്ചു” കടം വീട്ടാന്‍ കാര്‍ വിൽക്കേണ്ടിവന്നു ; ലാല്‍ജോസ് രണ്ടാംഭാവത്തിന്റെ പരാജയം വല്ലാതെ ബാധിച്ചു” കടം വീട്ടാന്‍ കാര്‍ വിൽക്കേണ്ടിവന്നു ; ലാല്‍ജോസ്](https://gooddaymagazine.com/wp-content/uploads/2019/11/Lal-Jose.jpg)