ഇന്ത്യയിലെ ആദ്യ വനിതാ ഡിജിപി കാഞ്ചന്‍ ചൗധരി ഭട്ടാചാര്യ അന്തരിച്ചു

Estimated read time 1 min read

അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആദ്യ വനിതാ ഡിജിപി കാഞ്ചന്‍ ചൗധരി ഭട്ടാചാര്യ അന്തരിച്ചു(72). കഴിഞ്ഞ ആറുമാസമായി മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം. ഇന്ത്യയിലെ രണ്ടാമത്തെ ഐപിഎസ് ഉദ്യോഗസ്ഥയും ഇന്ത്യയുടെ ആദ്യ വനിതാ ഡിജിപിയുമാണ് കാഞ്ചന്‍ ചൗധരി ഭട്ടാചാര്യ.33 വര്‍ഷമാണ് സര്‍വീസില്‍ ഇരുന്നത്. സര്‍വീസിനിടയില്‍ സിഐഎസ്‌എഫ് ഇന്‍സ്പെക്ടര്‍ ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിശിഷ്ടസേവനത്തിന് 1997-ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലും രാജീവ് ഗാന്ധി പുരസ്‌കാരവും നേടിയിട്ടുണ്ട്.ഒരു ഐപിഎസ് ഓഫീസറായി തീരുന്നതിന് മുമ്ബ് കടന്നുപോകേണ്ടി വന്നിട്ടുള്ള വെല്ലുവിളികളെയും ബുദ്ധിമുട്ടുകളെയും പ്രദിപാതിച്ച്‌ ദൂരദര്‍ശനിലെ ഉഡാന്‍ പരിപാടിയില്‍ അവര്‍ പങ്കെടുത്തിരുന്നു.
കാഞ്ചന്റെ ജീവിതത്തെ അടിസ്ഥാനമാക്കി സഹോദരി കവിത ചൗധരി സംവിധാനം ചെയ്തിരുന്ന പരിപാടിയായിരുന്നു അത്.

You May Also Like

More From Author