അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് നടൻ ബാല. ആരാണ് ഇതിന് പിന്നിൽ കളിക്കുന്നതെന്ന് വ്യക്തമായി മനസിലായില്ലേയെന്നും തന്റെ കണ്ണുനീരിന് ദൈവം കണക്ക് ചോദിക്കുമെന്നും ബാല മാധ്യമങ്ങളോട് പറഞ്ഞു.’എന്റെ കണ്ണുനീരിനുള്ള കണക്ക് ദൈവം വെക്കും. ഇപ്പോൾ ആരാണ് കളിക്കുന്നത്, മൂന്നാഴ്ച മുൻപ് ഞാൻ പറഞ്ഞ വാക്ക് ഞാൻ പാലിക്കുന്നുണ്ട്.ആ വീഡിയോയിൽ ഞാൻ എന്താണ് പറഞ്ഞതെന്ന് നിങ്ങൾ കേട്ടതല്ലേ. ഇപ്പോൾ കുടുംബത്തെ ആരാണ് വലിച്ചിഴക്കുന്നത്. ഇതൊക്കെ എന്തിന് വേണ്ടിയാണ് അനുഭവിക്കുന്നതെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം,അതേസമയം ബാലയ്ക്കെതിരെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. ‘അമൃതയ്ക്ക് ഇത് കുറച്ചു കൂടി നേരത്തെ ആകാമായിരുന്നു.. നിരപരാധി യാണെന്ന് വരുത്തി തീർക്കാൻ വേണ്ടി ഇയാൾ ചെയ്തതെല്ലാം അയാൾക്ക് നേരെ തിരിഞ്ഞു കൊത്തി കർമ്മഫലം’, എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.
‘നല്ലൊരു നടനായിരുന്നു കയ്യിലിരിപ്പ് കൊണ്ട് എല്ലാം പോയി’, ‘3 സ്ത്രീയുടെയും ഒരു കുഞ്ഞിന്റെയും ജീവിതം കോഞ്ഞാട്ട ആക്കിയത്തിന്റേം കണ്ണീരിന്റേം കണക്ക് നിനക്ക് വരാനിരിക്കുന്നെ ഉള്ളൂ അണ്ണാച്ചീ. അമൃതയുടേം ആദ്യത്തെ ഭാര്യയുടെയും സ്വഭാവം അറിയില്ല,എലിസബത്ത് അത്രേം പാവമാണ്. അപ്പോൾ നീ തന്നെ റോങ്ങ്, പൊക്കോണം ഇവിടുന്ന്,മറ്റൊന്ന് അമൃതയ്ക്കെതിരേയും നടപടി വേണമെന്നാണ് നടനെ പിന്തുണച്ച് കൊണ്ട് ചിലർ കുറികുന്നത്.