ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ ഗ്യാലക്സി എഫ്15 5ജി മോഡല്‍ പുറത്തിറക്കുന്നു. മുന്‍ മോഡലുകളില്‍ നിന്നും വ്യത്യസ്തമായി ഒട്ടേറെ സെഗ്മന്റ് ഒണ്‍ലി ഫീച്ചറുകളുമായി ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികവുറ്റ സ്മാര്‍ട് ഫോണ്‍ അനുഭവമാണ് ഗ്യാലക്സി എഫ്15 5ജിയിലൂടെ സാംസങ് വാഗ്ദാനം ചെയ്യുന്നത്. സെഗ്മന്റിലെ ഏറ്റവും മികച്ച 6000 എംഎച്ച് ബാറ്ററി, എസ്അമോള്‍ഡ് ഡിസ്പ്ലേ, ആന്‍ഡ്രോയ്ഡ് അപ്ഡേറ്റുകളുടെ 4 ജനറേഷനുകള്‍, വരും വര്‍ഷങ്ങളിലും ഏറ്റവും പുതിയ അപ്ഡേറ്റുകളും മികവുറ്റ സുരക്ഷയും ഉറപ്പാക്കുന്നതിനായി 5 വര്‍ഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഗ്യാലക്സി എഫ്15 5ജിയെ സവിശേഷമാക്കുന്നു.
2024ലെ ഞങ്ങളുടെ ആദ്യ എഫ് സീരീസ് മോഡലായ ഗ്യാലക്സി എഫ്15 5ജിയിലൂടെ ശക്തമായ ഡിവൈസുകളിലൂടെ ഉപഭോക്താക്കളെയും ശാക്തീകരിക്കുവാനുള്ള ഞങ്ങളുടെ പ്രതിബന്ധത വീണ്ടും ഉറപ്പിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് പൂര്‍ണതോതില്‍ തങ്ങളുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുന്ന തരത്തില്‍ അര്‍ത്ഥപൂര്‍ണ്ണമായി നൂതന കണ്ടെത്തലുകളിലേക്കുള്ള ഞങ്ങളുടെ സമര്‍പ്പണത്തെ സാധൂകരിക്കുന്നതാണ് ഗ്യാലക്സി എഫ്15 5ജി യുടെ ലോഞ്ച് -സാംസങ് ഇന്ത്യ എംഎക്സ് ബിസിനസ് വൈസ് പ്രസിഡന്റ് ആദിത്യ ബാബര്‍ പറഞ്ഞു.
എസ്അമോള്‍ഡ് ഡിസ്പ്ലേ, ആന്‍ഡ്രോയ്ഡ് അപ്ഡേറ്റുകളിലെ 4 ജനറേഷനുകള്‍, 5 വര്‍ഷത്തെ സെക്യൂരിറ്റി അപേഡ്റ്റുകള്‍, 6000 എംഎച്ച് ബാറ്ററി തുടങ്ങിയ സെഗ്മന്റ് ഒണ്‍ലി ഫീച്ചറുകളിലൂടെ ജെനറേഷന്‍ ഇസെഡുകാരുടെ അതിവേഗത്തിലുള്ള ജീവിതശൈലിക്ക് അനുയോജ്യമാകും വിധമുള്ള ഫണ്‍ യൂസര്‍ എക്സ്പീരിയന്‍സാണ് ഗ്യാലക്സി എഫ്15 5ജിയിലൂടെ ഞങ്ങള്‍ ഉറപ്പുനല്‍കുന്നത് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസൈന്‍ & ഡിസ്പ്ലേ
പ്രീമിയം സിഗ്‌നേച്ചര്‍ ഗ്യാലക്സി ലുക്കിലാണ് ഗ്യാലക്സി എഫ്15 5ജിയുടെ വരവ്. ഏറ്റവും മിഴിവേറിയ കാഴ്ചാനുഭവം ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കുന്നതിനായി സെഗ്മന്റ് ഒണ്‍ലി 6.5” എസ്അമോള്‍ഡ് ഡിസ്പ്ലേയാണ് ഗ്യാലക്സി എഫ്15 5ജിയില്‍ നല്‍കിയിരിക്കുന്നത്. എസ് അമോള്‍ഡ് ഡിസ്പ്ലേയിലൂടെ ശക്തമായ സൂര്യപ്രകാശത്തില്‍ പോലും സോഷ്യല്‍ മീഡിയ ഫീഡുകളിലൂടെയുള്ള സഞ്ചാരം ഇളം തെന്നലിലെന്നപോലെ കണ്ണുകള്‍ക്ക് കുളിര്‍മ നല്‍കുന്ന ഒന്നായി മാറും. ആഷ് ബ്ലാക്ക്, ഗ്രൂവി വയലറ്റ്, ജാസി ഗ്രീന്‍ എന്നീ ഷേഡുകളില്‍ ഗ്യാലക്സി എഫ്15 5ജി ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.
ബാറ്ററി
രണ്ട് ദിവസം വരെ ബാറ്ററി ലൈഫ് ഉള്ള സെഗ്മന്റിലെ ഏറ്റവും മികവുറ്റ 6000 എംഎഎച്ച് ബാറ്ററിയുമായാണ് ഗ്യാലക്സി എഫ്15 വരുന്നത്. അതോടൊപ്പം ഏറ്റവും വേഗത്തില്‍ ചാര്‍ജിംഗ് ഉറപ്പാക്കുന്ന 25വാട്ട് സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിംഗ് ഫീച്ചറും ഗ്യാലക്സി എഫ്15 5ജിയുടെ സവിശേഷതയാണ്.
പ്രൊസസര്‍
മീഡിയടെക് ഡൈമന്‍സിറ്റി 6100+ ചിപ്സെറ്റിന്റെ കരുത്തോടെയാണ് ഗ്യാലക്സി എഫ്15 5ജി പുറത്തിറങ്ങുന്നത്. ഇതിലൂടെ അനായാസേന ടാസ്‌കുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഡിവൈസിന് സാധിക്കുന്നു. ഇതിന് പുറമേ റാം പ്ലസ് ഫീച്ചറും ഈ മോഡലിലുണ്ട്. ഇതിലൂടെ 12 ജിബി വരെ അധിക വെര്‍ച്വല്‍ റാം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. മള്‍ട്ടിടാസ്‌കിംഗ് ഇതിലൂടെ കൂടുതല്‍ അനായാസകരമാകും.
ക്യാമറ
സ്റ്റഡി അല്ലാത്തതോ ഷേക്കി ആയതോ ആയ വീഡിയോകളിലെ അനാവശ്യചലനങ്ങള്‍ ഒഴിവാക്കുവാന്‍ സാധിക്കുന്ന വീഡിയോ ഡിജിറ്റല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ (വിഡിഐഎസ്) ഫീച്ചറോടുകൂടിയ 50 എംപി ട്രീപ്പിള്‍ ക്യാമറയാണ് ഗ്യാലക്സി എഫ്15 5ജിയുടെ മറ്റൊരു സവിശേഷത. സെല്‍ഫികള്‍ കൂടുതല്‍ ഭംഗിയുള്ളതാക്കുവാന്‍ 13 എംപി ഫ്രണ്ട് ക്യാമറയും ഗ്യാലക്സി എഫ്15 5ജിയിലുണ്ട്.
ഗ്യാലക്സി എക്സ്പീരിയന്‍സസ്
ഫോണ്‍ കാളുകളില്‍ അനാവശ്യ പരിസര ശബ്ദങ്ങള്‍ നീക്കം ചെയ്യുന്ന വോയ്സ് ഫോക്കസ് ഫീച്ചറിലൂടെ ഉപഭോക്തൃ അനുഭവം മറ്റരു തലത്തിലേക്ക് ഉയര്‍ത്തുകയാണ് ഗ്യാലക്സി എഫ്15 5ജി. ദൂരെയാണെങ്കില്‍ പോലും നമ്മുടെ ലാപ്ടോപ്പുകള്‍, ടാബ് എന്നിങ്ങനെ മറ്റേത് ഡിവൈസിലേക്കും എളുപ്പത്തില്‍ ഫോട്ടോകള്‍, ഡോക്യുമന്റുകള്‍ എന്നിങ്ങനെ ഏത് ഫയലുകളും ഷെയര്‍ ചെയ്യുവാന്‍ സാധിക്കുന്ന ക്വുക്ക് ഷെയര്‍ ഫീച്ചര്‍ ഗ്യാലക്സി അനുഭവത്തെ കൂടുതല്‍ സവിശേഷമാക്കുന്നു. ഇവയോടൊപ്പം കണക്ടിവിറ്റി മികവുറ്റതാക്കാന്‍ സ്മാര്‍ട് ഹോട്ട്സ്പോട്ട് ഫീച്ചറുമുണ്ട്.
പിന്‍ നമ്പറുകള്‍, പാസ്വേഡുകള്‍, പാറ്റേണുകള്‍ തുടങ്ങിയ ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ക്നോക്സ് വാട്ട് ചിപ്സെറ്റും ഗ്യാലക്സി എഫ്15 5ജിയിലുണ്ട്. ഇതിലൂടെ സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ ഭീഷണികളില്‍ നിന്നും ഡിവൈസിനെയും ഡാറ്റയേയും സുരക്ഷിതമാക്കാം.
ഫ്യൂച്ചര്‍ റെഡി
വരും വര്‍ഷങ്ങളിലും ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ അപ്ഡേറ്റുകളും മികവുറ്റ സുരക്ഷയും ഉറപ്പാക്കുന്നതിനായി ആന്‍ഡ്രോയ്ഡ് അപ്ഡേറ്റുകളുടെ 4 ജനറേഷനുകളും ഒപ്പം 5 വര്‍ഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളും ഗ്യാലക്സി എഫ്15 5ജിയില്‍ ലഭിക്കും.
ആഷ് ബ്ലാക്ക്, ഗ്രൂവി വയലറ്റ്, ജാസി ഗ്രീന്‍ എന്നീ മനോഹര നിറങ്ങളില്‍ ഗ്യാലക്സി എഫ്15 5ജി ലഭ്യമാകും. 4ജിബി+128 ജിബി, 6ജിബി+128 ജിബി എന്നീ വേരിയന്റുകളിലാണ് മോഡല്‍ പുറത്തിറക്കുന്നത്. ഫ്ലിപ്പ്കാര്‍ട്ട്, സാംസങ്.കോം എന്നീ സൈറ്റുകളിലും മാര്‍ച്ച് 11 മുതല്‍ തെരഞ്ഞെടുത്ത റീട്ടെയില്‍ സ്റ്റോറുകളിലും ഗ്യാലക്സി എഫ്15 5ജി ലഭിക്കും.